ന്യൂഡൽഹി : ഏറ്റവും വലിയ റോഡുകളുള്ള ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ രാജ്യത്തെ റോഡ് ശൃംഗല 59 ശതമാനം വർദ്ധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്തുണ്ടായ വികസനങ്ങളെക്കുറിച്ച് പരാമർശിക്കുകയായിരുന്നു അദ്ദേഹം.
2013-14 ൽ 91,287 കിലോമീറ്റർ ആയിരുന്ന റോഡ് നെറ്റ്‌വർക്ക്. ഇന്ന് 1,45,240 കിലോമീറ്ററാണ് രാജ്യത്തെ റോഡ് ശൃംഖലയെന്നും ഗഡ്കരി പറഞ്ഞു. നേരത്തെ ഏറ്റവും മികച്ച റോഡുകളുള്ള രണ്ടാമത്തെ രാജ്യം ചൈനയായിരുന്നു. ഈ റെക്കോർഡാണ് ഇന്ത്യ കടത്തിവെട്ടിയത്.
കഴിഞ്ഞ 9 വർഷത്തിനിടെ ഈ മേഖലയിൽ ഇന്ത്യ ഏഴ് ലോക റെക്കോർഡുകൾ സൃഷ്ടിച്ചിട്ടുണ്ട്. യുഎസ് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖല ഇന്ത്യയുടെതാണ്.
2013-14 ൽ 4,770 കോടി രൂപയായിരുന്ന ടോൾ വരുമാനം 4,1342 കോടി രൂപയായി ഉയർന്നതായും മന്ത്രി പറഞ്ഞു. ഫാസ്ടാഗുകളുടെ ഉപയോഗം ടോൾ പ്ലാസകളിലെ കാത്തിരിപ്പ് സമയം 47 സെക്കൻഡായി കുറയ്ക്കാൻ സഹായിച്ചു. ഇത് 30 സെക്കൻഡിൽ താഴെയായി കുറയ്ക്കാൻ സർക്കാർ വിവിധ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post