Thursday, July 17, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

33 മണിക്കൂറുകൾ തുടർച്ചയായി പറക്കും; 2500 മുതൽ 3000 മൈൽ ദൂരം വരെ കണ്ണെത്തും; അമേരിക്കയിൽ നിന്ന് ഇന്ത്യ വാങ്ങുന്ന പ്രിഡേറ്റർ ഡ്രോണിന്റെ ഗുണങ്ങൾ വിശദീകരിച്ച് നാവികസേനാ മേധാവി

by Brave India Desk
Jun 28, 2023, 09:47 pm IST
in India, Defence
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: 33 മണിക്കൂറുകൾ തുടർച്ചയായി പറക്കും. 2500 മുതൽ 3000 മൈൽ ദൂരം വരെ നിരീക്ഷിക്കാം. സമുദ്രനിരീക്ഷണത്തിന് ഏറ്റവും അനുയോജ്യം. യുദ്ധ സമയങ്ങളിൽ സേനാമുന്നേറ്റത്തിന് വരെ ഉപയോഗിക്കാവുന്ന ഡ്രോണുകളാണിതെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ വിശദീകരിച്ചു.

31 എംക്യു 9 ബി പ്രിഡേറ്റർ ഡ്രോണുകളാണ് യുഎസിൽ നിന്ന് ഇന്ത്യ വാങ്ങുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. എന്നാൽ ഉയർന്ന തുകയ്ക്കാണ് ഇടപാടെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രിഡേറ്റർ ഡ്രോണുകൾ സേനയ്ക്ക് എങ്ങനെ ഗുണകരമാകുമെന്ന് വിശദീകരിച്ച് നാവികസേനാ മേധാവി തന്നെ എത്തിയത്.

Stories you may like

ഒന്നുകിൽ മുസ്ലീമാവുക,അല്ലെങ്കിൽ ബലാത്സംഗക്കേസിലെ പ്രതിയാവുക:ഭാര്യയ്‌ക്കെതിരെ യുവാവ് രംഗത്ത്

പാകിസ്താന് വേണ്ടി ചാരവൃത്തി; കശ്മീരിൽ സൈനികൻ അറസ്റ്റിൽ

ഈ ഡ്രോണുകൾ ലീസിന് 12,000 മണിക്കൂറുകൾ ഇതുവരെ സൈന്യം ഓപ്പറേറ്റ് ചെയ്തിട്ടുണ്ടെന്ന് നാവികസേനാ മേധാവി വിശദീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കൂടുതൽ ഡ്രോണുകൾ വാങ്ങാൻ തീരുമാനിച്ചത്. സമുദ്ര നിരീക്ഷണത്തിനായിട്ടാണ് 2020 നവംബർ മുതൽ ഇതേ വിഭാഗത്തിൽപെട്ട രണ്ട് ഡ്രോണുകൾ ലീസിന് സേന എടുത്തത്.

ഒരു ഉപഗ്രഹദൃശ്യങ്ങൾ കൊണ്ടുപോലും സാദ്ധ്യമാകാത്ത ദൂരം നിരീക്ഷിക്കാൻ ഈ ഡ്രോണുകൾക്ക് സാധിക്കുമെന്ന് നാവികസേനാ മേധാവി ചൂണ്ടിക്കാട്ടി. വളരെ ഉയർന്ന ഉയരത്തിൽ പറക്കാൻ ശേഷിയുളള ദീർഘനേരം കാര്യക്ഷമത പ്രകടിപ്പിക്കുന്ന വിഭാഗത്തിലുളള ഹൈ ആൾട്ടിറ്റിയൂഡ് ലോംഗ് എൻഡുറൻസ് ഡ്രോണുകളുടെ വിഭാഗത്തിൽപെടുന്നവയാണ് എംക്യു 9 ബി പ്രിഡേറ്റർ ഡ്രോണുകൾ. നിലവിൽ ഇന്ത്യയിൽ ഇത്തരം ഡ്രോണുകൾ ഉൽപാദിപ്പിക്കാനുളള സാങ്കേതികവിദ്യ ലഭ്യമല്ല. 40,000 അടി മുകളിൽ വരെ പറക്കാൻ ഈ ഡ്രോണുകൾക്ക് കഴിയും.

31 ഡ്രോണുകളിൽ ആദ്യ പത്തെണ്ണം യുഎസിൽ നിർമിച്ച് ഇന്ത്യയിലെത്തിക്കുകയായിരിക്കും ചെയ്യുന്നത്. ബാക്കി 21 എണ്ണം ഇന്ത്യയിൽ തന്നെ നിർമിക്കും. കടൽവഴിയുളള ലഹരികടത്ത് ഉൾപ്പെടെ ഫലപ്രദമായി തടയാൻ പുതിയ ഡ്രോണുകളുടെ വരവിലൂടെ സാധിക്കുമെന്നും അഡ്മിറൽ ആർ. ഹരികുമാർ വിശദീകരിച്ചു.

Tags: MQ 9 B predatorUS drone dealNarendra ModidefenceDronesindia
Share32TweetSendShare

Latest stories from this section

മൾട്ടിപ്ലക്‌സ് ഉൾപ്പെടെ എല്ലാ തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപ; പരിധി നിശ്ചയിച്ച് സർക്കാർ

പ്രധാനമന്ത്രിയുടെ ധൻധാന്യ കൃഷിയോജന:നൂറ് ജില്ലകൾക്കായി 24000 കോടി രൂപ: പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

പഹൽഗാം ആക്രമണത്തിന് പിന്നാലെ ഭീകരർ ആകാശത്തേക്ക് വെടിവച്ച് ആഘോഷിച്ചു:വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെങ്കിൽ, റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധം; മുന്നറിയിപ്പുമായി നാറ്റോ

Discussion about this post

Latest News

ഒന്നുകിൽ മുസ്ലീമാവുക,അല്ലെങ്കിൽ ബലാത്സംഗക്കേസിലെ പ്രതിയാവുക:ഭാര്യയ്‌ക്കെതിരെ യുവാവ് രംഗത്ത്

വെസ്റ്റ് ഇൻഡീസിന്റെ അതിദയനീയ പ്രകടനം, ഇന്ത്യൻ പ്രീമിയർ ലീഗിനെ കുറ്റപ്പെടുത്തി ബ്രയാൻ ലാറ; ഒപ്പം കൂടി ഇതിഹാസവും

ഭാരതപുത്രന്മാരോട് തോൽക്കാൻ വീണ്ടും കാൾസന്റെ കരിയർ ബാക്കി; പ്രഗ്നാനന്ദയ്ക്ക് ജയം; ഒരിക്കൽ പരിഹസിച്ചതിന്റെ ഫലമെന്ന് സോഷ്യൽമീഡിയ

മുരളീധരനെക്കാൾ മികച്ചതായിട്ട് ഒരൊറ്റ താരമേ ഉള്ളു, അത് അവനാണ്; തുറന്നടിച്ച് ബ്രയാൻ ലാറ

പാകിസ്താന് വേണ്ടി ചാരവൃത്തി; കശ്മീരിൽ സൈനികൻ അറസ്റ്റിൽ

അമേരിക്കയെയും അവരുടെ പട്ടിയായ ഇസ്രയേലിനെയും നേരിടാൻ ഞങ്ങൾ തയ്യാർ; പൊട്ടിത്തെറിച്ച് ആയത്തുള്ള അലി ഖമേനി

ഗില്ലിനെ കാണുമ്പോൾ ഇംഗ്ലണ്ടിന് ആ താരത്തിന്റെ വൈബ് അടിക്കുന്നു, അതാണ് മൂന്നാം ടെസ്റ്റിൽ വാശി കൂടാൻ അതാണ് കാരണം: മോയിൻ അലി

മൾട്ടിപ്ലക്‌സ് ഉൾപ്പെടെ എല്ലാ തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപ; പരിധി നിശ്ചയിച്ച് സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies