ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ നിന്ന് പിന്മാറുകയാണെന്ന് ഓം യുവ സംഘം.മോദിയുടെ പേരിലുള്ള ക്ഷേത്രം ഭാരത മാതാവിന്റെ പേരിലാക്കും. തന്റെ പേരില്‍ ക്ഷേത്രം നിര്‍മ്മിച്ചത് മോദി പരസ്യമായി തള്ളപ്പറഞ്ഞതിനെത്തുടര്ന്നാണ് തീരുമാനത്തില്‍ നിന്നും ഓംയുവസംഘം പിന്മാറിയത്.
ഗുജറാത്തിലെ രാജ്ഘോട്ടിലാണ് ഓം യുവ സംഘം 350 അടി വിസ്തീര്‍ണമുള്ള ക്ഷേത്രം പണിതിരിക്കുന്നത്. രാജ്ഘോട്ടില്‍ നിന്ന് ജയിച്ചാണ് മോദി നേരത്തെ ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായത്. നേരത്തെ മോദിയുടെ ഫോട്ടോ ആണ് ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്നതെങ്കിലും ഇപ്പോള്‍ 1.7 ലക്ഷം രൂപ ചിലവഴിച്ച് പ്രതിമ സ്ഥാപിച്ചു. എന്നാല്‍ ക്ഷേത്രം പണിതതിനെതിരെ മോദി പരസ്യമായി രംഗത്തു വന്നു .ഇത്തരം ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നതിന് ചെലവഴിക്കുന്ന പണവും അധ്വാനവും ശുചിത്വ ഭാരതത്തിനായി വിനിയോഗിക്കണമെന്നുമാണ് മോദി ആവശ്യപ്പെട്ടത്.
Discussion about this post