ബെയ്ജിംഗ് : കുട്ടികൾ ഉണ്ടാകുന്ന ദമ്പതിമാർക്ക് പണം ഓഫർ ചെയ്ത് ചൈനീസ് ട്രാവൽസ് കമ്പനി. ഒരു കുട്ടി ഉണ്ടായാൽ 50,000 യുവാൻ നൽകുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്തത്. ജൂലൈ 1 മുതൽ കുട്ടികൾ ഉണ്ടാകുന്ന ദമ്പതിമാർക്കാണ് ട്രിപ്.കോം ഗ്രൂപ്പ് പണം നൽകുക. ചൈനയിൽ യുവാക്കളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് നീക്കം.
400 ദശലക്ഷം ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ട്രാവൽ ഏജൻസികളിലൊന്നാണിത്. ലോകമെമ്പാടുമുള്ള കമ്പനിയിലെ ജീവനക്കാർക്ക് ജനിക്കുന്ന ഓരോ കുട്ടിക്കും അഞ്ച് വർഷത്തേക്ക് 10,000 യുവാൻ വീതം നൽകുമെന്ന് അറിയിച്ചു. പ്രോഗ്രാമിന് ഏകദേശം ഒരു ബില്യൺ യുവാൻ ചിലവ് വരുമെന്ന് കമ്പനി അറിയിച്ചു.
ഒന്നിലധികം കുട്ടികളുള്ള കുടുംബങ്ങൾക്ക് സർക്കാർ പണം നൽകണമെന്ന് എപ്പോഴും നിർദ്ദേശിക്കാറുണ്ടെന്ന് കമ്പനി എക്‌സിക്യൂട്ടീവ് ചെയർമാൻ ജെയിംസ് ലിയാങ് പറഞ്ഞു. കൂടുതൽ കുട്ടികൾ വേണമെന്ന അവരുടെ ആഗ്രഹമാണ് നാം നിറവേറ്റുന്നത്. സ്വകാര്യ സ്ഥാപനങ്ങൾക്കും ഇതിൽ നിർണായക പങ്ക് വഹിക്കാനാരും എന്നും ലിയാങ് പറഞ്ഞു.
ചൈനയുടെ ജനന നിരക്ക് കഴിഞ്ഞ വർഷം 1,000 പേർക്ക് 6.77 എന്ന നിലയിൽ കുറഞ്ഞിരുന്നു. 2021 ൽ ഇത് 7.52 ആയിരുന്നു. 1980 മുതൽ 2015 വരെ നീണ്ടുനിന്ന ചൈനയിലെ ഒരു കുട്ടി നയമാണ് രാജ്യത്തെ ഈ അവസ്ഥയിലെത്തിച്ചത്. 2021 ൽ കൊറോണ കാലത്ത് ഒരു വീട്ടിൽ മൂന്ന് കുട്ടികൾ വരെ ഉണ്ടാകുമെന്ന് അധികാരികൾ കരുതിയിരുന്നു. എന്നാൽ എല്ലാ ദമ്പതിമാരും ഇതിന് വിമുഖത കാണിക്കുകയായിരുന്നു.
Discussion about this post