കാസർകോട്: ചൗക്കാട് ഗൃഹനാഥനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി സെപ്റ്റിക് ടാങ്കിൽ തള്ളി. സീതാംഗോളി സ്വദേശി തോമസ് ക്രിസ്റ്റിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി തോമസിനെ കാണാനില്ലായിരുന്നു. ഇതേ തുടർന്ന് നാട്ടുകാരും കുടുംബാംഗങ്ങളും ചേർന്ന് തിരച്ചിൽ തുടരുകയായിരുന്നു. ഇതിനിടെയാണ് അയൽവാസിയുടെ സെപ്റ്റിക് ടാങ്കിൽ നിന്നും ചാക്ക് കണ്ടെത്തിയത്.
ഉടനെ വിവരെ പോലീസിനെ അറിയിക്കുകയായിരുന്നു. ഉടനെ പോലീസ് സ്ഥലത്ത് എത്തി ചാക്ക് അഴിച്ചു പരിശോധിച്ചു. അപ്പോഴാണ് മൃതദേഹം കാണാതായ തോമസിന്റേത് ആണെന്ന് വ്യക്തമായത്.












