മുംബൈ: വിഭാഗീയ രൂക്ഷമായതിന് പിന്നാലെ പിളർന്ന് എൻസിപി. മുതിർന്ന നേതാവ് അജിത് പവാറും അനുയായികളും പാർട്ടിവിട്ടു. ഷിൻഡെ- ഫഡ്‌നാവിസ് സഖ്യത്തിനൊപ്പം ചേരാനാണ് അജിത് പവാറിന്റെയും സംഘത്തിന്റെയും തീരുമാനം.
ഉച്ചയോടെയാണ് അജിത് പവാർ എൻസിപി വിട്ടതായുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നത്. ഭിന്നത രൂക്ഷമായതോടെ രാവിലെ അജിത് പവാർ പിന്തുണ പ്രഖ്യാപിച്ച എംഎൽഎമാരും പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടി വിടാനുള്ള തീരുമാനം എടുത്തതിന് പിന്നാലെ രാജ്ഭവനിലെത്തി അജിത് പവാർ ഗവർണറുമായും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് എൻഡിഎ സർക്കാരിനൊപ്പം ചേരാൻ തീരുമാനിച്ചത്.
ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാറിന് നൽകാൻ ധാരണയായിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ അടുത്ത ദിവസം തന്നെ ഉപമുഖ്യമന്ത്രിയായി അജിത് പവാർ സത്യപ്രതിജ്ഞ ചെയ്യും. 17 എംഎൽഎമാരുടെ പിന്തുണയാണ് അജിത് പവാറിനുള്ളത്.
Discussion about this post