ഗുരുപൂർണിമയോടനുബന്ധിച്ച്
നമുക്ക് നിരന്തരം ചൈതന്യം ലഭിച്ച് നമ്മുടെ ജീവിതം ആനന്ദപരമാക്കാൻ പ്രയോജനപ്പെടും വിധം ഒരു മാതൃകാ ജീവിതശൈലിയാണ് ഗുരു നൽകുന്നത്. എന്താണ് നമ്മുടെ രാഷ്ട്രത്തിന്റെ സവിശേഷത? ഗുരു-ശിഷ്യ പരമ്പര തന്നെ! ഗുരുവില്ലാതെ യാതൊരു ജ്ഞാനവുമില്ല. ഇതു തന്നെയാണ് നമ്മുടെ മഹത്തായ ഭാരതീയ സംസ്കാരം ! ഗുരുക്കന്മാർ നമ്മളെ ആനന്ദപരമായ ജീവിതം അതായത് ഈശ്വര സാക്ഷാത്കാരം നേടാനുള്ള ജ്ഞാനം നൽകി അനുഗ്രഹിക്കുന്നു. ഗുരുവിനോട് കൃതജ്ഞത അർപ്പിക്കുന്ന ദിനമാണ് ഗുരുപൂർണിമ (അഷാഢ പൂർണിമ). അതിനാൽ ഗുരുവിന്റെ മഹത്ത്വം ഈ ലേഖനത്തിലൂടെ അവതരിപ്പിക്കുന്നു. (ഈ വർഷം ഗുരുപൂർണിമ ജൂലൈ 3-നാണ്.)
ഗുരുവിന്റെ മഹത്വം
ഒരിക്കൽ ഒരു സത്പുരുഷനോട് ഒരു പാശ്ചാത്യൻ ചോദിച്ചു, ഭാരതത്തിന്റെ സവിശേഷത എറ്റവും ചുരുങ്ങിയ വാക്കുകളിൽ എങ്ങനെ വർണിക്കും?; ഗുരു-ശിഷ്യ പരമ്പര എന്നതായിരുന്നു സത്പുരുഷന്റെ ഉത്തരം. ഗുരു-ശിഷ്യ ബന്ധം കേവലം ആധ്യാത്മിക തലത്തിലുള്ളതാണ്. അതിനാൽ ഗുരു-ശിഷ്യ പരമ്പര ഭാരതത്തിന്റെ അമൂല്യമായ സാംസ്കാരിക പൈതൃകമാണ്. ഗുരു മുമുക്ഷുവിന് (മോക്ഷം ആഗ്രഹിക്കുന്നവൻ) ആധ്യാത്മിക മാർഗനിർദേശം നൽകി ശിഷ്യൻ എന്ന നില വരെയും പിന്നീട് മോക്ഷം വരെയും എത്തിക്കുന്നു. അതുകൊണ്ട് ഗുരു-ശിഷ്യ ബന്ധം ഏറ്റവും പവിത്രമായ ബന്ധമാകുന്നു.
ഗുരുർബ്രഹ്മാ ഗുരുർവിഷ്ണു ഗുരുർദേവോ മഹേശ്വരഃ
ഗുരുഃ സാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീഗുരവേ നമഃ.
അർഥം : ഗുരു ബ്രഹ്മാവും, വിഷ്ണുവും, ശിവനുമാണ്. ഗുരു സാക്ഷാത് പരബ്രഹ്മമാണ്. ആ ശ്രീഗുരുവിനെ ഞാൻ നമിക്കുന്നു.
1. ഈശ്വരപ്രാപ്തിക്കുള്ള മാർഗം കാണിച്ചു കൊടുക്കുവാൻ ഗുരുവിന് മാത്രമേ സാധിക്കൂ.
1.1. ഗ്രാമത്തിൽ താമസിക്കുന്ന ഒരു സുഹൃത്തിനെ കാണാൻ നാം പോയി എന്ന് വിചാരിക്കുക, പക്ഷേ അയാളുടെ വീട് എവിടെയാണെന്ന് കൃത്യമായി അറിയില്ല. നമുക്ക് വീടിനെക്കുറിച്ച് ആരോടെങ്കിലും ചോദിക്കേണ്ടി വരും. വീട് എവിടെയാണെന്ന് മനസ്സിലായി കഴിഞ്ഞാൽ എളുപ്പത്തിൽ അവിടെ എത്തിച്ചേരാൻ സാധിക്കും. അതുപോലെ ഗുരുവിന് മാത്രമേ നമുക്ക് ’ഞാൻ’ അതായത് ’ആത്മാവ്’ന്റെ മേൽവിലാസം പറഞ്ഞു തരാൻ കഴിയൂ!
1.2. നമ്മൾ ഒരു മരുഭൂമിയിൽ വഴിയറിയാതെ അലയുകയാണ്. ഒരു വഴികാട്ടിയെ കിട്ടിയില്ലെങ്കിൽ നമ്മൾ അവിടെ അലഞ്ഞ് ഒടുവിൽ തളർന്നു പോകും. അഥവാ നമുക്ക് ഭക്ഷണവും വെള്ളവും കിട്ടിയില്ലെങ്കിൽ മരിക്കുവാനും ഇടയുണ്ട്. അതുപോലെ ഒരു വഴികാട്ടിയുടെ രൂപത്തിൽ ഗുരുവിനെ നമുക്ക് ലഭിച്ചില്ലെങ്കിൽ നാം നമ്മുടെ സ്വഭാവദോഷവും അഹംഭാവവും കാരണം 84 ലക്ഷം യോനികളിലൂടെ അലയേണ്ടി വരും.
1.3. നമ്മൾ ഒരു സുഹൃത്തിനെ ഫോണിലൂടെ ബന്ധപ്പെടാൻ ശമ്രിക്കുകയാണ്. പക്ഷേ സുഹൃത്തിന്റെ ഫോൺ കിട്ടുന്നില്ല. അപ്പോൾ നമ്മൾ ടെലിഫോൺ ഓപ്പറേറ്ററുടെ സഹായം തേടും, അല്ലേ? അതുപോലെ നമുക്ക് ഈശ്വരനുമായി ബന്ധപ്പെടാൻ പറ്റുന്നില്ല എങ്കിൽ ഗുരു തടസ്സങ്ങൾ മാറ്റി ഈശ്വരനുമായി ബന്ധപ്പെടുത്തും. അപ്പോൾ എന്തൊക്കെയാണ് ഈ തടസ്സങ്ങൾ? ഈശ്വരനും നമുക്കും ഇടയിൽ മായയാകുന്ന തിരശ്ശീലയായിട്ടുള്ള തടസ്സങ്ങൾ രക്ഷിതാക്കൾ, സഹോദരന്മാർ, ഭാര്യ, സന്പത്ത് മുതലായവയാണ്. ഗുരു നമ്മളെ ഇത്തരം മായയുടെ ബന്ധനത്തിൽ നിന്ന് മോചിപ്പിച്ച് ഈശ്വര ദർശനം സാധ്യമാക്കുന്നു.
1.4. ഗുരു കാരണം ഈശ്വര സാക്ഷാത്കാരം വേഗത്തിലാകുന്നു. ഒരു കപ്പൽ അതിന്റെ ലക്ഷ്യസ്ഥാനത്തെത്താൻ നാല് മണിക്കൂർ എടുക്കും. ആ കപ്പലുമായി ഒരു ചെറു തോണിയെ കെട്ടിയിട്ടാൽ ആ തോണിയും നാല് മണിക്കൂർ കൊണ്ട് അതേ ദൂരം താണ്ടും. പക്ഷേ ചെറിയ തോണി തനിച്ചാണ് പോകുന്നതെങ്കിൽ പതിനഞ്ച് മണിക്കൂർ എടുക്കും. അതു പോലെ നമ്മൾ നമ്മുടെ സ്വന്തം ഇഷ്ടപ്രകാരം സാധന ചെയ്യുകയാണെങ്കിൽ നമ്മുടെ സ്വഭാവദോഷങ്ങൾ, തെറ്റുകൾ ഇവ കാരണം പുരോഗതി നേടാൻ കൂടുതൽ സമയം എടുക്കും. എന്നാൽ ഒരു ഗുരുവിന്റെ മാർഗനിർദേശമസരിച്ച് സാധന ചെയ്യുന്പോൾ കപ്പലിൽ കെട്ടിയ തോണിയെപ്പോലെ 15 മണിക്കൂർ ദൂരം 4 മണിക്കൂർ കൊണ്ട് താണ്ടാൻ കഴിയും.
ഗുരുവിന്റെ ആവശ്യം
1. സ്വന്തം ഇഷ്ടപ്രകാരം സാധന ചെയ്ത് ഈശ്വരപ്രാപ്തി ഉണ്ടാകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മറിച്ച്, അധ്യാത്മത്തിലെ ഒരു അധികാരിയായ വ്യക്തി അതായത് ഗുരു അല്ലെങ്കിൽ സത്പുരുഷന്റെ കൃപ ലഭിച്ചാൽ ഈശ്വരപ്രാപ്തി വേഗത്തിൽ നേടാം. സദ്ഗുരു ഇല്ലാതെ യാതൊന്നും സാധ്യമല്ല; അതിനാൽ എപ്പോഴും ഗുരുചരണത്തെ ആശയ്രിക്കുക. അതിനാൽ ഗുരുപ്രാപ്തി ആവശ്യമാണ്.
2. ശിഷ്യന്റെ അജ്ഞാനത്തെ അകറ്റി അവന്റെ ആധ്യാത്മിക ഉയർച്ചയ്ക്കു വേണ്ട സാധന ഗുരു പറഞ്ഞു കൊടുക്കുന്നു, അയാളെ കൊണ്ട് സാധന ചെയ്യിച്ചെടുക്കുകയും അയാൾക്ക് അനുഭൂതികൾ നൽകുകയും ചെയ്യുന്നു. ഗുരുവിന്റെ ശദ്ധ്ര ശിഷ്യന്റെ ലൌകിക സുഖങ്ങളിലേക്കല്ല (കാരണം അവ പ്രാരബ്ധമനുസരിച്ച് നടക്കും) മറിച്ച് ഗുരുവിന്റെ ശദ്ധ്ര ശിഷ്യന്റെ ആധ്യാത്മിക ഉയർച്ചയിലേക്ക് മാത്രമായിരിക്കും.
’ഗുരു’ എന്ന വാക്കിന്റെ അർഥം
ഓരോ ദേവീ-ദേവന്മാർക്കും വ്യത്യസ്ത ചുമതലകളുണ്ട്, ഉദാ. ഗണപതി ഭഗവാൻ വിഘ്നഹർത്താവാണ്, ഹനുമാൻ നമ്മളെ അനിഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കുന്നു. എപ്രകാരമാണോ രാജ്യഭരണം എളുപ്പമാകാൻ രാജ്യത്ത് സർക്കാറിന്റെ വ്യത്യസ്ത വിഭാഗങ്ങളുള്ളത്, അതു പോലെ തന്നെയാണ് ഇക്കാര്യവും. ലോകത്ത് ആധ്യാത്മിക പഠനത്തിലും ആധ്യാത്മിക ഉയർച്ചയിലും മേൽനോട്ടം വഹിക്കുന്ന വ്യക്തിയെയാണ് ഗുരു എന്ന് പറയുന്നത്. നമ്മുടെ ആധ്യാത്മിക നില, ജ്ഞാനം ഗ്രഹിക്കാനുള്ള കഴിവ്, മുതലായവ മനസ്സിലാക്കി ഗുരു നമ്മളെ അടുത്ത പടിയിലേക്ക് ഉയർത്താനുള്ള മാർഗദർശനം നൽകുന്നു.
’ഗുരു’ എന്ന വാക്ക് സംസ്കൃതത്തിലെ ’ഗു’, ’രു’, എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് ഉണ്ടായത്. ’ഗു’ എന്നാൽ ’അജ്ഞാന രൂപത്തിലുള്ള അന്ധകാരം;’ ’രു’ എന്നാൽ ’ജ്ഞാന രൂപിയായ പ്രകാശം’. ’ഗുരു’ എന്നാൽ ‘അന്ധകാര രൂപിയായ അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാന രൂപിയായ പ്രകാശം പടർത്തുന്നവൻ.’ ഗുരു തന്റെ ശിഷ്യന് ആധ്യാത്മിക അനുഭൂതികളും ആധ്യാത്മിക ജ്ഞാനവും നൽകുന്നു.
പിതാവ് പുത്രന്റെ ജനനത്തിന് കാരണം മാത്രമാകുന്നു. ഗുരുവാണ് പുത്രനെ ജനന മരണത്തിന്റ ബന്ധനത്തിൽനിന്ന് മോചിപ്പിച്ചെടുക്കുന്നത്. അതിനാൽ ഗുരു പിതാവിനേക്കാളും ശേഷ്ഠ്രനായി കണക്കാക്കപ്പെടുന്നു. ധർമത്തിന്റെ യഥാർഥ സംരക്ഷകർ സദ്ഗുരുക്കളാണ്. ചന്ദ്രഗുപ്ത മഹാരാജാവ് മുഖേന ആര്യ ചാണക്യൻ ഭാരതത്തെ ആക്രമിച്ച വിദേശികളായ ഗ്രീക്കുകാരെ പരാജയപ്പെടുത്തി ഭാരതത്തെ ഏകോപിപ്പിച്ചു. അതുപോലെ സമർഥ് രാമദാസ സ്വാമികളുടെ അനുഗ്രഹത്താൽ ഛത്രപതി ശിവാജി മഹാരാജ് ഹൈന്ദവ സാമ്രാജ്യം സ്ഥാപിച്ചു. ഗുരു-ശിഷ്യ പരന്പരയുടെ ഈ തേജോമയമായ ചരിത്രം നമ്മുടെ മുന്പിൽ സ്ഥായിയായി നിലനിൽക്കുന്നു.
ഗുരുപൂർണിമ
ഒരു ശിഷ്യന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഗുരുപൂർണിമ. ഈ ദിവസം ശിഷ്യന്മാർ ഗുരുപാദങ്ങളിൽ കൃതജ്ഞത അർപ്പിക്കുന്നു. ഗുരുപൂർണിമയുടെ അവസരത്തിൽ ശരീരം, മനസ്സ്, ധനം ഇവ ഗുരുസേവയ്ക്കായി സമർപ്പിച്ചു കൊണ്ട് ഗുരുവിന്റെ കൃപാകടാക്ഷം നേടുന്നു. ഈ അവസരത്തിൽ എല്ലാവർക്കും ഗുരുസേവ (ധർമപ്രചരണം) ചെയ്ത് ഗുരുകൃപ കൈവരിക്കാം.
ഗുരുപൂർണിമ ദിവസം (ആഷാഢ മാസ പൂർണിമ) ഗുരുതത്ത്വം ഭൂമിയിൽ സഹസ്രഗുണീഭവിച്ച് പ്രവർത്തനക്ഷമമായിരിക്കും. ഈ അവസരത്തിൽ ഗുരുസേവ (ധർമപ്രചരണം), ഗുരുകാര്യത്തിനായി അർപ്പണം (ത്യാഗം) എന്നിവ ചെയ്ത് ഗുരുതത്ത്വത്തിന്റെ കൂടുതൽ ഗുണം നേടിയെടുക്കുവാൻ ഒാരോരുത്തർക്കും ശമ്രിക്കാം !
ഗുരുകൃപാ ഹി കേവലം ശിഷ്യ പരമമംഗളം













Discussion about this post