ന്യൂഡൽഹി : കോൺഗ്രസ് മുൻ എംപി രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് വൈറ്റ് ഹൗസ് ഔദ്യോഗിക ഗായിക മേരി മിൽബെൻ. സ്വന്തം നാടിനെക്കുറിച്ച് കുറ്റം പറയുന്നയാളെ ആരാണ് വോട്ട് ചെയ്ത് ജയിപ്പിക്കുക എന്നാണ് മേരി മിൽബെൻ ചോദിച്ചത്. രാഹുലിന്റെ ചില പ്രസംഗങ്ങൾ കണ്ടതിന് പിന്നാലെയാണ് പ്രതികരണം.
കോൺഗ്രസ് നേതാവ് പോകുന്നിടത്തെല്ലാം ഇന്ത്യയെക്കുറിച്ച് കുറ്റം പറയുകയാണ്. ഇത് തന്നെ അസ്വസ്ഥയാക്കുന്നു. ഇങ്ങനെയൊരു നേതാവിനെ വോട്ട് ചെയ്ത് ജയിപ്പിക്കാൻ ഏതൊരു രാജ്യത്തെയും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ഗായിക പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇവർ പ്രശംസിച്ചു. യുഎസും ഇന്ത്യും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ നരേന്ദ്ര മോദിയേക്കാൾ വലിയ നേതാവ് ഇല്ല എന്നാണ് മേരി അഭിപ്രായപ്പെട്ടത്.
ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനത്തില് യുഎൻ ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചുകൊണ്ട് മേരി മിൽബെൻ ആളുകളുടെ മനം കവർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാല് പിടിച്ച് അനുഗ്രഹം നേടിയിരുന്നു. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങൡ വൈറലായിരുന്നു.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സാംസ്‌കാരിക അംബാസഡറായി മിൽബെൻ പ്രവർത്തിച്ചിട്ടുണ്ട്. വൈറ്റ് ഹൗസിന്റെ പരിപാടികളുടെഔദ്യോഗിക ഗായിക കൂടിയാണ് ഇവർ.
Discussion about this post