കോഴിക്കോട് : കുറുക്കനെ പെരുമ്പാമ്പ് വിഴുങ്ങിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് കൂടത്തായിയിലാണ് സംഭവം. പുറായിൽ ചാക്കിക്കാവ് റോഡിൽ അങ്കണവാടിക്ക് അടുത്താണ് കുറുക്കനെ വിഴുങ്ങിക്കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
നാട്ടുകാരാണ് ആദ്യം പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടി.
Discussion about this post