തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് അറിയിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. റെഡ് അലർട്ടുൾപ്പെടെ ഇന്ന് ഏർപ്പെടുത്തിയിട്ടുണ്ട്.
എറണാകുളം ജില്ലയിലാണ് റെഡ് അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. ജില്ലയിൽ അതിതീവ്ര മഴയ്ക്കാണ് സാദ്ധ്യത. ഈ സാഹചര്യത്തിലാണ് റെഡ് അലർട്ട് ഏർപ്പെടുത്തിയത്. ജില്ലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ജില്ലകളിൽ അതി ശക്തമായ മഴയ്ക്കാണ് സാദ്ധ്യതയുള്ളത്. ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ള തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പുണ്ട്.
വിവിധ ജില്ലകളിലെ മഴ മുന്നറിയിപ്പ്
റെഡ് അലർട്ട്
04072023 :ഇടുക്കി, കണ്ണൂർ
ഓറഞ്ച് അലർട്ട്
04-07-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്
05-07-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
06-07-2023 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
യെല്ലോ അലർട്ട്
04072023 : തിരുവനന്തപുരം, കൊല്ലം
05-07-2023 : കൊല്ലം
06-07-2023 : ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്
07-07-2023 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
Discussion about this post