നെടുങ്കണ്ടം : 9 വർഷത്തോളം ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതിയെ കർണാടകയിൽ നിന്നും പിടികൂടി. നെടുങ്കണ്ടം വടക്കേപ്പറമ്പില്‍ മാത്തുക്കുട്ടി (56) ആണ് നീണ്ട ഒൻപത് വർഷത്തെ ഒളിവ് ജീവിതത്തിന് ശേഷം ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.
പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം വിധി പ്രഖ്യാപിക്കുന്ന ദിവസത്തിന് തൊട്ടുമുമ്പാണ് ഇയാൾ നാട്ടിൽ നിന്നും മുങ്ങിയത്. തുടർന്ന് കർണാടകയിലെ കുടകിൽ ഒരു ക്രഷർ യൂണിറ്റിൽ ജോലി ചെയ്തു വരികയായിരുന്നു ഇയാൾ.
നെടുങ്കണ്ടം സബ് ഇൻസ്പെക്ടർ ടി. എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലാണ് കുടകിൽ നിന്നും പോലീസ് ഇയാളെ പിടികൂടിയത്. എസ്.ഐ. ബിനോയി എബ്രാഹം , എന്‍.ആര്‍.രഞ്ജിത്ത് , അരുണ്‍ കൃഷ്ണസാഗര്‍ , ആര്‍.രഞ്ജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Discussion about this post