ന്യൂഡൽഹി : 2023-24 ലെ കേന്ദ്രബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ആണ് രാജ്യത്തെ സ്ത്രീകൾക്കായി മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതി പ്രഖ്യാപിച്ചത്. സാധാരണക്കാരായ ഇന്ത്യൻ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനുള്ള കേന്ദ്രസർക്കാരിന്റെ ഒരു സുപ്രധാന ചുവടുവെപ്പായാണ് ഈ പദ്ധതി കണക്കാക്കപ്പെടുന്നത്.
രണ്ടുവർഷത്തെ കാലാവധിയുള്ള ഈ പദ്ധതി 7.5% സംയുക്ത ത്രൈമാസ പലിശ നിരക്കും ഫ്ലെക്സിബിൾ നിക്ഷേപവും പണം ഭാഗികമായി പിൻവലിക്കാവുന്ന ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് ഈ പദ്ധതി പ്രകാരം നിക്ഷേപിക്കാൻ കഴിയുക. 2025 മാർച്ച് വരെയാണ് ഈ പദ്ധതിക്ക് കാലാവധി ഉള്ളത്. 2023 ഏപ്രിൽ 1 മുതൽ രാജ്യത്തെ 1.59 ലക്ഷം പോസ്റ്റ് ഓഫീസുകളിൽ ഈ പദ്ധതി പ്രാബല്യത്തിൽ ഉണ്ട്.
മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനായാണ് ഇപ്പോൾ കേന്ദ്രസർക്കാർ പോസ്റ്റ് ഓഫീസുകളെ കൂടാതെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്കും തിരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകൾക്കും ഈ സ്കീമിനുള്ള അംഗീകാരം നൽകിയിരിക്കുന്നത്. സ്വകാര്യമേഖലാ ബാങ്കുകൾ ആയ ICICI ബാങ്ക് , ആക്സിസ് ബാങ്ക് , HDFC ബാങ്ക് ലിമിറ്റഡ് , IDBI ബാങ്ക് എന്നിവയ്ക്കാണ് മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതി ആരംഭിക്കുന്നതിനായി കേന്ദ്ര ധനമന്ത്രാലയം പുതുതായി അംഗീകാരം നൽകിയിരിക്കുന്നത്.
Discussion about this post