തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് ദില്‍ഷാദിനെ വെട്ടിക്കൊന്ന കേസില്‍ എട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിനതടവ്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
പാലോട് ജവഹര്‍ കോളനി സ്വദേശികളായ ഗൗതംകുമാര്‍, ഗോപകുമാര്‍, സുമേഷ്, സുനില്‍ കുമാര്‍, ഗിരീഷ്, സുധീഷ്, റിനീഷ് കുമാര്‍, ബിജു എന്നിവര്‍ക്കാണ് ശിക്ഷ. കൊലപാതകം, ഗൂഢാലോചന, അന്യായമായി സംഘം ചേരല്‍, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
2004 ജൂലായ് 28ന് രാത്രി 7.30നാണ് കേസിനാസ്പദമായ സംഭവം നടത്തത്.
Discussion about this post