ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് കേന്ദ്ര മന്ത്രിമാരുമായി യോഗം ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ പ്രഗതി മൈദാൻ കൺവെൻഷൻ സെന്ററിൽ വെച്ചാണ് യോഗം നടന്നത്. രാജ്യത്ത് നടപ്പിലാക്കാൻ പോകുന്ന വിവിധ നയങ്ങളെയും പദ്ധതികളെയും കുറിച്ച് മന്ത്രിസഭാ യോഗം ചർച്ച ചെയ്തു.
വിവിധ പദ്ധതികളെക്കുറിച്ചും അവ നടപ്പിലാക്കുന്ന രീതിയെക്കുറിച്ചും യോഗത്തിൽ ചർച്ചയായതായാണ് വിവരം. ഇത് സംബന്ധിച്ച് കേന്ദ്ര മന്ത്രിമാരുടെ അഭിപ്രായം തേടി. ജൂലൈ 20ന് ആരംഭിക്കാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര നേതൃത്വം വിഷയങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തി.
മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനും വേണ്ടി ബിജെപി തയ്യാറെടുക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട നിർണായക ചർച്ചകളും നടന്നു.
Discussion about this post