ഭോപ്പാൽ : വനവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചയാൾക്കെതിരെ കേസെടുത്ത് പോലീസ്. മദ്ധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം. സിദ്ധി സ്വദേശിയായ പ്രവേഷ് ശുക്ല വഴിയിലിരുന്ന യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുകയായിരുന്നു. ഈ വീഡിയോ പുറത്തുവന്നതോടെ ശക്തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ ഉത്തരവിട്ടു.
”സിദ്ധി ജില്ലയിൽ നിന്നുള്ള ഒരു വീഡിയോ എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്… കുറ്റവാളിയെ അറസ്റ്റ് ചെയ്യാനും ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തി കർശന നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകി” ചൗഹാൻ ട്വിറ്ററിൽ കുറിച്ചു.
തുടർന്ന് പ്രതിക്കെതിരെ ഐപിസി 294, 504 വകുപ്പുകൾ പ്രകാരവും എസ്സി/എസ്ടി ആക്ട് പ്രകാരവും കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.








