തിരുവനന്തപുരം : കേന്ദ്ര മന്ത്രി വി മുരളീധരൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കും. ബിജെപി കേന്ദ്ര നേതൃത്വം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിവരികയാണ്. ഇന്ന് തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തലത്തിൽ ബിജെപി പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പുതിയ നേതൃത്വം ഉണ്ടാകുമെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നാല് സംസ്ഥാനങ്ങളിലെ അദ്ധ്യക്ഷന്മാരെ മാറ്റിയിരുന്നു. ആന്ധ്രാ പ്രദേശ്, തെലങ്കാന, ഝാർഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിലെ പാർട്ടി അദ്ധ്യക്ഷന്മാരെയാണ് മാറ്റിയത്. ഇതിന് പുറമേയാണ് കേരളം, മദ്ധ്യപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലും നേതൃമാറ്റത്തിന് പാർട്ടി ഒരുങ്ങുന്നത്.
ബിജെപിയുടെ ജനകീയ മുഖങ്ങളിൽ ഒരാളും കേന്ദ്ര മന്ത്രിയുമായ വി മുരളീധരൻ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇത് വരാനിരിക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പിന് കൂടുതൽ സഹായകമാകും.
Discussion about this post