ഇന്ത്യയുടെ ഏറ്റവും പുതിയ ചന്ദ്രദൗത്യം ചന്ദ്രയാൻ-3 ജൂലൈയിൽ വിക്ഷേപിക്കാൻ പദ്ധതിയിടുകയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒ. ദൗത്യത്തിന്റെ ഭാഗമായി ജൂലൈ അഞ്ചിന് വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിൾ മാർക്ക്-III എൽവിഎം 3 യുമായി ബഹിരാകാശ പേടകത്തെ യോജിപ്പിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ ചന്ദ്രയാൻ -3 അടങ്ങിയ ക്യാപ്സ്യൂൾ എൽവിഎം 3 യുമായി സംയോജിപ്പിച്ചിരിക്കുന്നു എന്നാണ് ഐഎസ്ആർഒ ഇന്ന് ട്വീറ്റിലൂടെ അറിയിച്ചത്. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമാണ് ചന്ദ്രയാൻ-3. ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ലാൻഡിംഗ് ചെയ്യുന്നതിലും ചുറ്റിക്കറങ്ങുന്നതിലും മികച്ച കഴിവ് പ്രകടിപ്പിച്ച ചന്ദ്രയാൻ-2-ന്റെ തുടർച്ചയാണ് ഈ പുതിയ ദൗത്യം.
Discussion about this post