ഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംപൂജ്യരായ വാര്‍ത്തകള്‍ക്കിടയില്‍ സിപിഎമ്മിന്റെയും, മുസ്ലിംലീഗിന്റെയും പരാജയം അത്രയൊന്നും വാര്‍ത്തയായില്ല. എന്നാല്‍ യൂഡിഎഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിന് ഡല്‍ഹിയില്‍ ലഭിച്ച വോട്ട് കേട്ടാല്‍ ആരും ചിരിക്കും. രണ്ട് മണ്ഡലങ്ങളില്‍ പോരാട്ടത്തിനിറങ്ങിയ മുസ്ലിംലീഗിന് തലസ്ഥാനസംസ്ഥാനത്ത് നിന്ന് ആകെ ലഭിച്ചത് 184 വോട്ടുകള്‍. പല സ്വതന്ത്രന്മാരും ഇതില്‍ കൂടുതല്‍ വോട്ട് നേടിയ ഇടത്താണ് മുസ്ലിം ലീഗിന്റെ ദയനീയ അവസ്ഥ.
ചാന്ദ്നി ചൗക്കില്‍ നിന്ന് മത്സരിച്ച ആദില്‍ മിര്‍സയ്ക്ക് 63 വോട്ടും മാട്ടിയ മഹളില്‍ മത്സരിച്ച ഇമ്രാന് ഹുസൈന് 131 വോട്ടും ലഭിച്ചു.
ദേശീയ കക്ഷിയായ സിപിഎമ്മിന്റെ അവസ്ഥയും വ്യത്യസ്തമല്ല. സിപിഎം നിര്‍ത്തിയ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്കുമായി ലഭിച്ചത് 1226 വോട്ടാണ്.
ആംആദ്മിയെ പിന്തുണച്ച സിപിഎം, തങ്ങളുടെ ‘ശക്തിമേഖല’കളില്‍ മാത്രമാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നത്.
Discussion about this post