വാഷിംഗ്ടൺ: ജി20 ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന സാമ്പത്തിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ ഇന്ത്യയിലെത്തും. ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കുന്ന ജി20 ധനകാര്യ മന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും യോഗത്തിൽ അദ്ദേഹം സംബന്ധിക്കും. അടുത്തയാഴ്ചയാണ് അദ്ദേഹം ഇന്ത്യയിൽ എത്തുക.
കഴിഞ്ഞ മാസം ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ബംഗയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണ് ഇത്. വിവിധ സാമ്പത്തിക വിഷയങ്ങളിൽ ഉച്ചകോടിയിൽ ചർച്ചകൾ നടക്കും. ആഗോള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള നയരൂപീകരണവും ഉച്ചകോടിയുടെ ഭാഗമായി ഉണ്ടാകും.
Discussion about this post