ചണ്ഡീഗഡ് : പാടത്ത് ഇറങ്ങി കർഷകർക്കൊപ്പം പണിയെടുക്കുന്ന മുൻ എംപി രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഹരിയാനയിലെ സോനിപത്തിലുളള മദീന ഗ്രാമത്തിലെ കർഷകരോടൊപ്പമാണ് രാഹുൽ ജോലി ചെയ്തത്. ഹിമാചലിലേക്കുള്ള യാത്രയ്ക്കിടെ വഴിയിൽ വാഹനം നിർത്തിയ രാഹുൽ പാന്റ് മടക്കി പാടത്ത് ഇറങ്ങി.
കർഷകരോടൊപ്പം സംസാരിച്ച ശേഷം രാഹുൽ ട്രാക്ടറെടുത്ത് കണ്ടം പൂട്ടി. രാഹുലിനൊപ്പം കർഷകരും ട്രാക്ടറിലുണ്ടായിരുന്നു. തുടർന്ന് കർഷകരോടൊപ്പം നിന്ന് ഞാറ് നടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
രാഹുൽ ഞാറ് നടുന്നത് കാണാൻ നിരവധി പേരാണ് ചുറ്റിനും കാത്തുനിന്നത്.
നേരത്തെ ഡൽഹിയിലെത്തിയ രാഹുൽ മെക്കാനിക്ക് ഷോപ്പിലെത്തിയിരുന്നു. മെക്കാനിക്കുകളുമായി സംസാരിച്ച രാഹുൽ അവിടെ മോട്ടോർ ബൈക്കുകൾ നേരെയാക്കാനും ശ്രമിച്ചിരുന്നു.
Discussion about this post