ചെന്നൈ : മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച് അപകടമുണ്ടാക്കി പോലീസ് ഉദ്യോഗസ്ഥർ. തമിഴ്നാട്ടിൽ റാണിപ്പെട്ട് ജില്ലയിലാണ് സംഭവം. സംഭവത്തിൽ കോൺസ്റ്റബിളുമാരായ ശ്രീധർ, അരുൾ മണി എന്നിവരെ പിടികൂടി.
അശോക് നഗറിൽ വെച്ചാണ് അപകടം നടന്നത്. റോഡരികിൽ നിർത്തിയിട്ടിരുന്ന അഞ്ച് ടൂ വീലറും ഒരു കാറും ഇവർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വിരുഗമ്പാക്കത്തെ തൈഷ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സില്‍ നിന്ന് അഭിരാമപുരത്തെ തമിഴ്നാട് കമാന്‍ഡോ ഫോഴ്സ് സ്കൂളിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ഡ്യൂട്ടി സമയത്ത് ഇരുവരും മദ്യപിച്ചിരുന്നു.
വാഹനം ഓടിച്ചിരുന്ന ശ്രീധറിന് നിയന്ത്രണം നഷ്ടമായതോടെ ടെന്‍ത് അവന്യുവിലെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ച് ബൈക്കുകളും ഒരു സൈക്കിളും ഒരു കാറും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. സംഭവത്തിൽ ഇരുവര്‍ക്കുമെതിരെ വകുപ്പുതല അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Discussion about this post