കോട്ടയം : ലോക ജനതയ്ക്ക് പ്രതീക്ഷ നൽകുന്ന രാജ്യമാണ് ചൈനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നിരവധി രാജ്യങ്ങൾ തമ്മിലുള്ള തർക്കത്തിലും പ്രശ്നങ്ങളിലും ചൈന നയതന്ത്രപരമായ ഇടപെടലാണ് നടത്തുന്നത്. ജനകീയ ചൈന ലോകത്തിലെ രണ്ടാം സ്ഥാനക്കാരായിട്ടാണ് എണ്ണപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു.
അയൽ രാജ്യങ്ങൾ ഉൾപ്പെടെ കിഴക്കൻ ഏഷ്യ, ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങി നിരവധി രാജ്യങ്ങൾ തമ്മിലുള്ള തർക്കത്തിലും പ്രശ്നങ്ങളിലും നയതന്ത്രപരമായി ഇടപെട്ട് സൗഹൃദപരമായി മുന്നോട്ട് പോകാനുള്ള നിലപാട് ചൈന ഫലപ്രദമായി നിർവഹിക്കുന്നുണ്ട്. ഇത് ലോകത്തെ ജനങ്ങളെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്ന ഒന്നാണ് എന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
ലോകത്തിലെ ഒന്നാം നമ്പർ ശക്തി എന്ന് അഭിമാനിക്കുന്ന അമേരിക്കയിൽ കഴിഞ്ഞ ദിവസം നിരവധി ഒന്നാംകിട ബാങ്കുകൾ തകർന്നു.
‘ചൈനയെ വളയാൻ എന്താണ് വഴി എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ് അമേരിക്ക. ജനകീയ ചൈനയ്ക്കെതിരായി വലിയ കടന്നാക്രമണത്തിന്റെ അമേരിക്കൻ സഖ്യശക്തിയായി ഇന്ത്യ മാറുമ്പോൾ അത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. എല്ലാ അയൽരാജ്യങ്ങളുമായും നല്ല അയൽപ്പക്ക ബന്ധം വേണമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Discussion about this post