ന്യൂഡൽഹി : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ തക്കാളി വില കുത്തനെ ഉയർന്നതോടെ തക്കാളി കള്ളന്മാരും വർദ്ധിച്ചിരിക്കുകയാണ്. കിലോയ്ക്ക് 250 രൂപ വരെ ഉയർന്നതോടെ പച്ചക്കറി തോട്ടങ്ങളിൽ നിന്ന് ലക്ഷങ്ങളുടെ തക്കാളിയാണ് മോഷണം പോകുന്നത്. ഇത്തരം മോഷണങ്ങൾ തടയാൻ തക്കാളിക്ക് ബോഡി ഗാർഡിനെ നിയമിച്ചിരിക്കുകയാണ് ഒരു കച്ചവടക്കാരൻ.
യുപി സ്വദേശിയും സമാജ് വാദി പാർട്ടി പ്രവർത്തകനുമായ അജയ് ഫൗജിയാണ് തന്റെ കടയ്ക്ക് കാവലായി രണ്ട് ബോഡി ഗാർഡുകളെ നിയോഗിച്ചത്. തക്കാളി വിലയുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിരന്തരം കേൾക്കാറുണ്ട്. എന്റെ കടയിലെത്തിയ ആളുകൾ അനാവശ്യമായി വിലപേശാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് രണ്ട് ബോഡി ഗാർഡുകളെ നിയമിച്ചുവെന്ന് ഫൗജി പറഞ്ഞു.
രാവിലെ 9 മണി മുതൽ വൈകീട്ട് 5 വരെയാണ് അവരുടെ ഡ്യൂട്ടി ടൈം. ആ സമയങ്ങളിലെല്ലാം ഇവർ കടയ്ക്ക് മുന്നിൽ നിൽക്കും. എന്നാൽ എത്രയാണ് ഇവരുടെ ശമ്പളമെന്ന് ഫൗജി വെളിപ്പെടുത്തിയിട്ടില്ല. ബോഡി ഗാർഡുകളെ നിർത്തിയതിന് ശേഷം ആരും
Discussion about this post