തൃശ്ശൂർ: കുന്നംകുളത്ത് മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർമാർ അറസ്റ്റിൽ. അണ്ടത്തോട് സ്വദേശി അൻവർ, ഇയാൽ സ്വദേശി രബിലേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
ഇന്ന് രാവിലെ കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിലാണ് ഇവർ കുടുങ്ങിയത്. മദ്യലഹരിയിൽ ബസ് ഓടിച്ച ഇവരെ ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവർ ഓടിച്ചിരുന്ന ബസുകളും കസ്റ്റഡിയിൽ എടുത്തു.
Discussion about this post