ഭോപ്പാൽ: തിലക കുറി അണിഞ്ഞെത്തിയ വിദ്യാർത്ഥികളെ അദ്ധ്യാപകർ താക്കീത് ചെയ്ത സംഭവത്തിൽ മാപ്പ് പറഞ്ഞ് സ്‌കൂൾ മാനേജ്‌മെന്റ്. ഇൻഡോറിലെ ശ്രീ ബാൽ വിഗ്യാൻ ശിശു വിഹാർ ഹയർസെക്കൻഡറി സ്‌കൂൾ ആണ് മാപ്പ് പറഞ്ഞത്. രക്ഷിതാക്കളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നായിരുന്നു നടപടി.
രണ്ട് വിദ്യാർത്ഥികളാണ് സ്‌കൂളിൽ തിലക കുറി ധരിച്ചെത്തിയത്. ഇവരുടെ ജന്മദിനമാണെന്നായിരുന്നു സൂചന. തിലക കുറി ധരിച്ച് ക്ലാസിൽ എത്തിയ കുട്ടികളെ കണ്ട അദ്ധ്യാപകർ താക്കീത് ചെയ്യുകയായിരുന്നു. മേലാൽ തില കുറി ധരിച്ച് വരരുതെന്നും ഇത് ഇനി ആവർത്തിച്ചാൽ ടിസി നൽകില്ലെന്നും പറഞ്ഞായിരുന്നു ഭീഷണി. വീട്ടിൽ തരികെയെത്തിയ കുട്ടികൾ വിവരം രക്ഷിതാക്കളോട് പറയുകയായിരുന്നു.
ഉടനെ രക്ഷിതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തി. സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് ഇവർ പരാതിയും നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു സ്‌കൂൾ അധികൃതർ മാപ്പ് പറഞ്ഞത്. അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സൂചനയുണ്ട്.
Discussion about this post