ലഖ്‌നൗ: വന്ദേഭാരത് ട്രെയിനിനായി ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സ്റ്റേഷനെ തിരഞ്ഞെടുത്തതില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നന്ദിയറിയിച്ച് യാത്രക്കാര്‍. ലഖ്‌നൗ മുതല്‍ ഗോരഖ്പുര്‍ വരെയുള്ള രണ്ടാമത്തെ വന്ദേഭാരത്തിന്റെ ഫ്‌ളാഗ് ഓഫ് കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചത്.
‘ വന്ദേഭാരതിനായി ഗോരഖ്പൂര്‍ സ്റ്റേഷന്‍ തിരഞ്ഞെടുത്തതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. ഗോരഖ്പൂര്‍ മുതല്‍ ലഖ്‌നൗ വരെ ഇനിയും ട്രെയിനുകള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്‌ളൈറ്റില്‍ ഉള്ളതിന് സമാനമായ സൗകര്യങ്ങളാണ് വന്ദേഭാരതിലും ഉള്ളത്.’ എന്ന് യാത്രക്കാരനായ അറ്റിഷ് ദാര്‍ ചതുര്‍വേദി തന്റെ ആദ്യ യാത്രാനുഭവം പങ്കുവച്ചു.
വന്ദേഭാരതിലെ യാത്രാ വളരെ മികച്ച അനുഭവമാണ് നല്‍കുന്നത്. നാലുമണിക്കൂറുക്കൊണ്ട് ലഖ്‌നൗവില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നും മറ്റൊരു യാത്രക്കാരനായ അജിത് ദിക്ഷിത് പറഞ്ഞു. വന്ദേഭാരതിന് അയോധ്യയില്‍ സ്‌റ്റോപ്പുള്ളത് യാത്രക്കാര്‍ക്ക് വളരെ സൗകര്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ 25ാമത്തെയും ഉത്തര്‍പ്രദേശിലെ രണ്ടാമത്തെയും വന്ദേഭാരത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. 2019 ഫെബ്രുവരിയിലായിരുന്നു ഉത്തര്‍പ്രദേശിലെ ആദ്യ വന്ദേഭാരത്, വാരണാസി മുതല്‍ ഡല്‍ഹിവരെ യാത്ര ആരംഭിച്ചത്. സംസ്ഥാനത്തെ മിക്ക നഗരങ്ങളെയും തമ്മില്‍ കൂടുതല്‍ ബന്ധിപ്പിക്കുക, യാത്ര സുഖകരമാക്കുക, യാത്രാ സമയം കുറയ്ക്കുക എന്നിവ വന്ദേഭാരത് വഴി സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post