കത്രിക തലയിൽ തറച്ചുകയറിയതിന്റെ വേദനയും സഹിച്ച് പെൺകുട്ടി കിടന്നത് ഒരാഴ്ച. ഒൻപത് വയസുകാരിയായ നികോൾ രാഗയുടെ തലയിലാണ് കത്രിക തറച്ചുകയറിയത്. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പണമില്ലാത്തതിനാൽ ഓപ്പറേഷൻ നടത്താനായില്ല. ഒരാഴ്ചയ്ക്ക് ശേഷം, കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയ നടന്നത്. പെൺകുട്ടി സുഖം പ്രാപിച്ചുവരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു.
സറങ്കാനിയിലെ വീട്ടിൽ വെച്ചാണ് സംഭവം. അഞ്ച് വയസുകാരനായ സഹോദരനുമായി പെൻസിലിന് വേണ്ടി വഴക്കിടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കത്രിക സൂക്ഷിച്ച ബാക്ക് പാക്ക് വെച്ച് സഹോദരൻ നികോളിനെ മർദ്ദിച്ചു. ഇതോടെ കത്രിക പെൺകുട്ടിയുടെ തലയിൽ തറച്ചിരിക്കുകയായിരുന്നു. തലയോട്ടിയിൽ തറച്ചിരുന്ന കത്രി പുറത്തെടുക്കാനായി പിതാവ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു.
30,000 പിഎച്ച്പി(540 ഡോളർ) ആണ് ശസ്ത്രക്രിയയ്ക്കായി ആശുപത്രി അധികൃതർ ചോദിച്ചത്. ഈ തുക കുടുംബത്തിന് താങ്ങാവുന്നതിലും അധിമായിരുന്നു. ഇതോടെ ശസ്ത്രിയ നടത്താനാകാതെ പെൺകുട്ടിയെ ഒരാഴ്ച നിരീക്ഷണത്തിൽ വെച്ചു.
തുടർന്ന് ജൂലൈ 9 നാണ് ശസ്ത്രക്രിയ നടത്തിയത്. ധനസമാഹരണത്തിലൂടെയാണ് ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്തിയത്. പെൺകുട്ടിയുടെ മസ്തിഷ്‌കത്തിന് പരിക്കേറ്റിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. മുറിവ് ഉണങ്ങിത്തുടങ്ങിയെന്നും പെൺകുട്ടി സുഖം പ്രാപിച്ചുവരികയാണെന്നും ഡോക്ടർ വ്യക്തമാക്കി.
മകളുടെ ശസ്ത്രക്രിയയ്ക്ക് വേണ്ടി സഹായിച്ച നാട്ടുകാർക്ക് പിതാവ് നന്ദി അറിയിച്ചു.
Discussion about this post