കാഠ്മണ്ഡു : നേപ്പാളിന്റെ പ്രഥമ വനിതയും പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലിന്റെ ഭാര്യയുമായ സീത ദഹൽ അന്തരിച്ചു. അപൂർവ ന്യൂറോളജിക്കൽ ഡിസോർഡറായ പ്രോഗ്രസീവ് സൂപ്പർ ന്യൂക്ലിയർ പാൾസി (പിഎസ്പി) ബാധിതയാണ് സീത ദഹൽ. ഇതേ തുടർന്ന്
സീത ദഹലിനെ നോർവിക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
രാവിലെ 8 മണിയ്ക്ക് സീത ദഹലിന് ഹൃദയസ്തംഭനം അനുഭവപ്പെടുകയായിരുന്നു.
രാവിലെ 8.33ന് അവർ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഒരു അപൂർവ മസ്തിഷ്‌ക രോഗമാണ് പ്രോഗ്രസീവ് സൂപ്പർ ന്യൂക്ലിയർ പാൾസി (പിഎസ്പി). ഇത് ചലനത്തെയും നടത്തത്തെയും കണ്ണിനെയുമാണ് ബാധിക്കുന്നത്. ചിന്തയെയും ശരീരത്തിന്റെ ചലനത്തെയും നിയന്ത്രിക്കുന്ന തലച്ചോറിലെ നാഡീകോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. സീത ദഹലിന് ഹൈപ്പർടെൻഷനും, പാർക്കിൻസൺസ് രോഗവുമുണ്ടായിരുന്നു.
ഇന്ന് പശുപതിനാഥ ക്ഷേത്രത്തിൽ വെച്ച് അന്ത്യകർമങ്ങൾ നടത്തുമെന്നാണ് റിപ്പോർട്ട്.
Discussion about this post