ചെന്നൈ: തമിഴ് നടൻ വിജയ്ക്ക് പിഴ ഈടാക്കി തമിഴ്‌നാട് വാഹനവകുപ്പ്. ഗതാഗതനിയമം ലംഘിച്ച് വാഹനമോടിച്ചതിനാണ് പിഴ. നടനിൽ നിന്നും 500 രൂപയാണ് പിഴ ഈടാക്കിയത്. ഇന്നലെ വിജയ് മക്കൾ ഇയക്കം(വിഎംഐ) അംഗങ്ങളുമായി നടന്ന നടന്റെ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു സംഭവം.
രാഷ്ട്രീയപ്രവേശന ചർച്ചകൾക്ക് ശേഷം പനയ്യൂരിൽ നിന്ന് നീലൻഗരൈയ് വരെ നടനെ ആരാധകർ പിൻതുടർന്നിരുന്നു. അവരിൽ നിന്നും രക്ഷപ്പെടുന്നതിനിടെ ഗതാഗത നിയമലംഘനം ഉണ്ടായെന്നാണ് റിപ്പോർട്ട്. രണ്ട് സ്ഥലങ്ങളിലായി റെഡ് സിഗ്നലുകളിൽ വാഹനം നിർത്താതെ പോവുകയായിരുന്നു. സിഗ്നലുകളിൽ വിജയ് കാർ നിർത്താതെ പോവുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിജയ് ചലച്ചിത്രരംഗം ഉപേക്ഷിക്കുന്നതായും രാഷ്ട്രീയത്തിലേക്ക് കടക്കുന്നതായും അഭ്യൂഹങ്ങൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം വിഎംഐ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. ലോകേഷ് കനകരാജിന്റെ ‘ലിയോ’യിലാണ് താരം നിലവിൽ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.













Discussion about this post