Tuesday, April 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എനിക്ക് നഷ്ടങ്ങളുണ്ടായിട്ടുണ്ട്, പക്ഷെ ഞാൻ തോറ്റിട്ടില്ല; മനുഷ്യരെ ചങ്ങലയ്ക്കിടുന്ന പ്രാകൃത വിശ്വാസങ്ങളോട് എന്റെ യുദ്ധം തുടരും; ടി.ജെ ജോസഫ്

പ്രൊഫസർ ടിജെ ജോസഫിൻ്റെ ആദ്യ പ്രതികരണം

by Brave India Desk
Jul 12, 2023, 12:20 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഇടുക്കി: കൈവെട്ട് കേസിലെ വിധി പ്രസ്താവത്തിൽ പ്രതികരണവുമായി പ്രൊഫസർ ടിജെ ജോസഫ്. പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്ക് കിട്ടുന്ന നീതിയാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ നീതി നടപ്പിലാകുന്നു എന്ന് മാത്രമേ താൻ കരുതുന്നുള്ളൂ. സാധാരണ ഒരു പൗരനുള്ള ഒരു ഉത്കണ്ഠമാത്രമെ എനിക്കുള്ളു, ഈ പ്രതികളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യുന്നതിൽ തനിക്ക് ഇഷ്ടാനിഷ്ടങ്ങളില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

” പ്രതികളും എന്നെ പോലെ ഇരയാക്കപ്പെട്ടവരാണ്. ഒരു പ്രാകൃതനിയമത്തിന് ഇരയായതിൻറെ പേരിലാണ് അവർ ഇത്തരത്തിലുള്ള ഒരു ആക്രമത്തിന് മുതിർന്നത്. യഥാർത്ഥ പ്രതികൾ നിയമത്തിന് മുന്നിൽ എത്തിയിട്ടില്ല. എന്നെ ആക്രമിച്ചവർ എന്നെ നേരത്തെ അറിയുന്നവരോ എന്നെ പരിചയമുള്ളവരോ അല്ല. ആക്രമിക്കാൻ നിർദ്ദേശം കൊടുത്തവരാണ് യഥാർത്ഥ പ്രതികൾ. അവരിപ്പോഴും കാണാമറയത്താണ്. ഇന്നത്തെ മനുഷ്യർക്കെങ്കിലും ഈ പ്രാകൃതനിയമങ്ങളുടെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ശാസ്ത്രബോധമുള്ളവരായി ജീവിക്കാൻ സാധിക്കട്ടെ എന്ന് ” അദ്ദേഹം പറഞ്ഞു.

Stories you may like

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂരിൽ; രഹസ്യ ദർശനം പകർത്തിയ മാദ്ധ്യമപ്രവർത്തകരെ തടഞ്ഞ് ദേവസ്വം, ദൃശ്യങ്ങൾ ബലമായി നീക്കം ചെയ്യിച്ചു!

വിവോ, iQOO ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; ‘ഒറിജിൻ ഒഎസ്’ അപ്‌ഡേറ്റിന്റെ പേരിൽ പണം തട്ടുന്ന പുതിയ മാൽവയർ, മുന്നറിയിപ്പുമായി കേരള പോലീസ്!

ഈ ലോകത്ത് ജീവിക്കുന്ന എല്ലാ മനുഷ്യരും ശാസ്ത്രാവബോധം ഉൾക്കൊണ്ട് മാനവികതയിലും സാഹോദര്യത്തിലും പുലർന്ന് നല്ല ആധുനിക പൗരന്മാരായിട്ട് മാറേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. തനിക്കേറ്റ മുറിവുകളും മുറിവേൽപ്പിച്ചവരനുഭവിക്കുന്ന കഷ്ടപ്പാടുകളും ഒക്കെ പുതിയ തലമുറ ശാസ്ത്രാവബോധമുള്ളവരായി മാറാൻ കാരണമാകട്ടെ. തന്റെ കൈ വെട്ടാൻ തീരുമാനമെടുത്തവരാണ് യഥാർത്ഥ പ്രതികൾ. ഈ പ്രതികളൊക്കെ അവരുടെ ആയുധങ്ങൾ മാത്രമാണെന്നും ആജ്ഞാനുവർത്തികൾ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മനുഷ്യത്വവിരുദ്ധമായ തീരുമാനം എടുക്കാൻ ഉത്ബോധനം നടത്തുന്നവർ എപ്പോഴും കാണാമറയത്താണ്. ആധുനിക മനുഷ്യരാകാൻ അവരെ ബോധവൽക്കരിക്കണം.നമുക്ക് വിനയായി നിൽക്കുന്നത് ആയിരത്തി അഞ്ഞൂറ് വർഷമെങ്കിലും പഴക്കമുള്ള വിശ്വാസ സംഹിതകളാണ്. അവ തച്ചുടയ്ക്കണം.. ശാസ്ത്രഅവബോധമുൾക്കൊണ്ട് ആധുനിക മനുഷ്യരായി ഇവരെല്ലാം വളരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എനിക്ക് നഷ്ടങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. ജയിക്കുന്നവർക്ക് നഷ്ടങ്ങൾ ഉണ്ടാകും. അത് സ്വഭാവികമാണ്..ഞാൻ തോറ്റിട്ടില്ല, ജയിച്ചുകൊണ്ടിരിക്കുകയാണ്, മനുഷ്യരെ അടിമയ്ക്കിടുന്ന അല്ലെങ്കിൽ ചങ്ങലയ്ക്കിടുന്ന പ്രാകൃത വിശ്വാസങ്ങളോട് എന്റെ യുദ്ധം തുടരുമെന്ന് അദ്ദേഹം പ്രതികരിച്ചു.

അതേസമയം പോപ്പുലർ ഫ്രണ്ട് ഭീകരർ പ്രതികളായ കേസിൽ ആറ് പേർ കുറ്റക്കാരണെന്ന് വിധിച്ച കോടതി 5 പേരെ വെറുതെ വിട്ടു. സജിൽ,നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ് അയൂബ് എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. ഷഫീക്, അസീസ്, സുബൈർ,മുഹമ്മദ് ഫാഫി മൻസൂർ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ജഡ്ജി അനിൽ ഭാസ്‌കറാണ് വിധി പ്രസ്താവിച്ചത്. ഭീകരപ്രവർത്തനം, ഗൂഢാലോചന, 143 ആയുധം കൈവശം വെച്ചതിന്, ഒളിവിൽ പോയത്, കാറിന് നാശം വരുത്തിയത്, പ്രൊഫസർ ആയുധം ഉപയോഗിച്ച് ആക്രമിക്കുക, വധശ്രമം അടക്കം വിവിധ വകുപ്പുകൾ തെളിഞ്ഞു. കേസിലെ ഒന്നാം പ്രതിയായ സവാദ് ഇപ്പോഴും ഒളിവിലാണ്.

2010 മാർച്ച് 23 ന് ലാണ് തൊടുപുഴ ന്യൂമൻ കോളേജിലെ അദ്ധ്യാപകനായ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ പോപ്പുലർ ഫ്രണ്ട് ഭീകകർ വെട്ടിയത്. ചോദ്യപേപ്പറിൽ നബിയെ അപമാനിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്റേണൽ പരീക്ഷ പേപ്പറിൽ മതനിന്ദയുണ്ടെന്നായിരുന്നു ആരോപണം. കൃത്യത്തിന് വിദേശത്ത് നിന്ന് അടക്കം സാമ്പത്തിക സഹായം ലഭിച്ചെന്നും പോപ്പുലർ ഫ്രണ്ട് ഭീകരരാണ് പിന്നിലെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സംഭവത്തിനുശേഷം വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്ത് വേവ്വേറെ കുറ്റപത്രം സമർപ്പിച്ചാണ് എൻഐഎ വിചാരണ പൂർത്തിയാക്കിയത്.

Tags: PFIപോപ്പുലർ ഫ്രണ്ട്NIA
Share9TweetSendShare

Latest stories from this section

കൊളസ്‌ട്രോളും ഷുഗറും ഒന്നുമല്ല; മലയാളികളിൽ 90 ശതമാനം പേർക്കും ഈ അസുഖമുണ്ട്

ശസ്ത്രക്രിയയിൽ പിഴവ് പറ്റില്ല, ഇനി കടുപ്പിക്കും; ആരോഗ്യവകുപ്പിന്റെ പുതിയ മാർഗരേഖ, ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽ ഫോണിന് വിലക്ക്

ഓപ്പറേഷൻ നുംഖൂർ ; അന്വേഷണത്തിനായി കേരളത്തിലെത്തി ഭൂട്ടാൻ കസ്റ്റംസ് സംഘം

ഓപ്പറേഷൻ നുംഖൂർ ; അന്വേഷണത്തിനായി കേരളത്തിലെത്തി ഭൂട്ടാൻ കസ്റ്റംസ് സംഘം

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

ഹോർമുസ് കടലിടുക്ക് തുറക്കണം; നിർണ്ണായക യോഗത്തിൽ ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൻ, വിദേശകാര്യ സെക്രട്ടറി ഇന്ന് പങ്കെടുക്കും

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ഇറാന്റെ വെടിവെപ്പ്; ‘നിങ്ങൾ അനുമതി നൽകിയതല്ലേ’ എന്ന് ക്യാപ്റ്റൻ: നടുക്കുന്ന റേഡിയോ സന്ദേശം പുറത്ത്

Discussion about this post

Latest News

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂരിൽ; രഹസ്യ ദർശനം പകർത്തിയ മാദ്ധ്യമപ്രവർത്തകരെ തടഞ്ഞ് ദേവസ്വം, ദൃശ്യങ്ങൾ ബലമായി നീക്കം ചെയ്യിച്ചു!

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂരിൽ; രഹസ്യ ദർശനം പകർത്തിയ മാദ്ധ്യമപ്രവർത്തകരെ തടഞ്ഞ് ദേവസ്വം, ദൃശ്യങ്ങൾ ബലമായി നീക്കം ചെയ്യിച്ചു!

ഈ ലിസ്റ്റിലുണ്ടോ? 12,200 പേർക്ക് പണി പോകും; കൂട്ടപിരിച്ചുവിടലിന് ടിസിഎസ്

സാരി വലിച്ചുനീട്ടി, തുടയിൽ കൈവെച്ചു; ടിസിഎസ് ബിപിഒയിലെ ‘കോർപ്പറേറ്റ് ജിഹാദ്’, നടുക്കുന്ന പീഡനവിവരങ്ങൾ പുറത്ത്!

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

വിവോ, iQOO ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; ‘ഒറിജിൻ ഒഎസ്’ അപ്‌ഡേറ്റിന്റെ പേരിൽ പണം തട്ടുന്ന പുതിയ മാൽവയർ, മുന്നറിയിപ്പുമായി കേരള പോലീസ്!

കെജ്രിവാളിന് വീണ്ടും തിരിച്ചടി ; ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ തന്നെ മദ്യനയക്കേസ് കേൾക്കും ; ഒഴിവാക്കണമെന്ന ഹർജി തള്ളി

കെജ്രിവാളിന് വീണ്ടും തിരിച്ചടി ; ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ തന്നെ മദ്യനയക്കേസ് കേൾക്കും ; ഒഴിവാക്കണമെന്ന ഹർജി തള്ളി

ഉമർ ഖാലിദിന് തിരിച്ചടി ; ജാമ്യം നിഷേധിച്ച മുൻ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ഉമർ ഖാലിദിന് തിരിച്ചടി ; ജാമ്യം നിഷേധിച്ച മുൻ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

‘അഖണ്ഡ ഭാരതം’ സ്വപ്നം കാണുന്ന റോ ചീഫ്; പാകിസ്താൻ്റെ ‘ബി ഗ്രേഡ്’ മറുപടിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

‘അഖണ്ഡ ഭാരതം’ സ്വപ്നം കാണുന്ന റോ ചീഫ്; പാകിസ്താൻ്റെ ‘ബി ഗ്രേഡ്’ മറുപടിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിൽ സിപിഎം അവസാനിക്കും; പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്ക് പാർട്ടി പോകുന്നു ; പി വി അൻവർ

അൻവർ വെറും ഫ്രോഡ്, മാനസിക നില തെറ്റി’; തൃണമൂൽ കോൺഗ്രസ്!

രാത്രിയിലെ ആ ‘അബദ്ധം’ യന്ത്രം ഓഫ് ചെയ്യാൻ മറന്നുപോയി;നേടിയെടുത്തത് 56,000 കോടിയുടെ ബിസിനസ്സ്

രാത്രിയിലെ ആ ‘അബദ്ധം’ യന്ത്രം ഓഫ് ചെയ്യാൻ മറന്നുപോയി;നേടിയെടുത്തത് 56,000 കോടിയുടെ ബിസിനസ്സ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies