ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഡ്വ.രൺജിത്ത് ശ്രീനിവാസ് കേസിലെ സാക്ഷി വിസ്താരം മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി മുമ്പാകെ പുനരാരംഭിച്ചു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും എട്ടാം സാക്ഷിയായി വിസ്തരിക്കപ്പെട്ട രൺജിത്തിൻ്റെ മകൾ ഹൃദ്യയുടെ ക്രോസ് വിസ്താരമാണ് ഇന്ന് പൂർത്തിയായത്.
പ്രായപൂർത്തിയാകാത്ത മകളുടെ മുന്നിൽ വെച്ചാണ് രൺജിത്തിനെ പ്രതികൾ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതികളെ തിരിച്ചറിയൽ പരേഡിൽ മകൾ തിരിച്ചറിഞ്ഞിരുന്നു. രൺജിത്തിൻ്റെ സഹോദരൻ അഭിജിത്തിനെ വ്യാഴാഴ്ച കോടതിയിൽ വിസ്തരിക്കും.
2021 ഡിസംബർ 19 ന് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് കാരായ പതിനഞ്ച് പ്രതികളും നിലവിൽ മാവേലിക്കര സബ് ജയിലിൽ റിമാന്റിൽ കഴിഞ്ഞു വരികയാണ്. ശക്തമായ സുരക്ഷയാണ് കോടതി ഏർപ്പാടാക്കിയിരിക്കുന്നത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ എന്നിവരാണ് ഹാജരാകുന്നത്.













Discussion about this post