ചെന്നൈ: പ്രളയക്കെടുതി നേരിടുന്ന തമിഴ്നാടിന് 1000 കോടിയുടെ അധിക കേന്ദ്ര സഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. നേരത്തെ 940 കോടി രൂപയുടെ ധനസഹായം നല്‍കിയിരുന്നു.
മഴക്കെടുതികള്‍ വിലയിരുത്താന്‍ ചെന്നൈയിലെത്തിയപ്പോഴാണ് നരേന്ദ്ര മോദി അധിക സഹായം പ്രഖ്യാപിച്ചത്. കനത്ത ദുരിതം വിതച്ച് ചെന്നൈയില്‍ പേമാരി തുടരുകയാണ്.
തിങ്കളാഴ്ച രാത്രി ആരംഭിച്ച നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ മഴയില്‍ ജനജീവിതം സ്തംഭിച്ചു. തമിഴ്നാട്ടിലെ ജലസംഭരണികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അപകടസാധ്യത കണക്കിലെടുത്ത് മിക്കയിടത്തും വൈദ്യുതിബന്ധം വിച്ഛേദിച്ചു
ഒരാഴ്ചകൂടി ചെന്നൈയിലും തമിഴ്നാടിന്റെ മറ്റു ഭാഗങ്ങളിലും കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മാറ്റമില്ലാതെ തുടരുന്നതിനാല്‍ അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും അവര്‍ വ്യക്തമാക്കി.
Discussion about this post