ന്യൂഡൽഹി: അമ്മയോടൊപ്പം അമർനാഥ് ക്ഷേത്രദർശനം നടത്തി ബാഡ്മിന്റൺ താരം സൈന നെവാൾ. സുരക്ഷിതമായി ക്ഷേത്രദർശനം നടത്താൻ സഹായവുമായി ഒപ്പം നിന്ന സൈന്യത്തിനും, ദർശനം സുഗമമാക്കാൻ വേണ്ട ക്രമീകരണങ്ങൾ നടത്തിയ അമർനാഥ് ക്ഷേത്ര ബോർഡിനും നന്ദി അറിയിക്കുന്നതായി സൈന പറഞ്ഞു.
വളരെ നല്ല രീതിയിൽ അമർനാഥ് ദർശനം നടത്താൻ ഞങ്ങൾക്ക് സാധിച്ചു. അമ്മയോടൊപ്പം ഈ സന്നിധിയിൽ എത്തി അനുഗ്രഹം നേടാൻ സാധിച്ചത് പുണ്യമാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സുരക്ഷയൊരുക്കാൻ അഹോരാത്രം പരിശ്രമിക്കുന്ന സൈനികർക്കും, ഭക്തർക്ക് ദർശനം സുഗമമായി നടത്താൻ വേണ്ട ക്രമീകരണങ്ങളുമായി ഒപ്പം നിൽക്കുന്ന അമർനാഥ് ക്ഷേത്ര ബോർഡിനും നന്ദി അറിയിക്കുന്നു. സൈന പറഞ്ഞു.
മനസ് ഇപ്പോൾ സംതൃപ്തമാണ്. ശുഭചിന്തകളും സമാധാനവും ഊർജ്ജവും നിറഞ്ഞു നിൽക്കുന്ന ഈ അന്തരീക്ഷത്തിൽ നിന്നും ലഭിക്കുന്ന കരുത്തും ആത്മവിശ്വാസവും വളരെ വലുതാണ്. അമർനാഥ് ദർശനാനുഭവം ആശ്വാസദായകമാണ്. താരം കൂട്ടിച്ചേർത്തു.
Discussion about this post