Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വിദഗ്ധ ചികിത്സയ്‌ക്കെന്ന പേരിൽ നാട്ടാനകളെ അന്യസംസ്ഥാനങ്ങളിലേക്ക് കടത്താൻ നീക്കം; രണ്ട് ദിവസത്തിനുള്ളിൽ നാടുകടക്കാൻ പോകുന്നത് പത്ത് ആനകൾ; ശക്തമായ പ്രതിഷേധം

by Brave India Desk
Jul 13, 2023, 12:07 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൃശ്ശൂർ: കേരളത്തിൽ നിന്നും നാട്ടാനകളെ അന്യസംസ്ഥാനങ്ങളിലേക്ക് കടത്താൻ നീക്കം. ഗുജറാത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ട്രസ്റ്റിയുടെ അധീനതയിലേക്കാണ് ആനകളെ കടത്തുന്നത്. ചികിത്സയ്‌ക്കെന്ന വ്യാജേന പത്ത് നാട്ടാനകളെ കടത്താൻ ശ്രമം നടക്കുന്നുവെന്നാണ് വിവരം. കേരളത്തിൽ നാട്ടാനകൾക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്നുണ്ട്. ഇതിനിടെയാണ് ഇത്തരമൊരു നീക്കം.

തൃശ്ശൂർ ആമ്പല്ലൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനകളെയാണ് ഗുജറാത്തിലേക്ക് കൊണ്ടുപോകുന്നത്. രണ്ട് ദിവസത്തിനുള്ളിൽ ആനകളെ ഇവിടെ നിന്നും ലോറികളിലാക്കി കൊണ്ടുപോകുമെന്നാണ് വിവരം. പാലക്കാട്, തൃശ്ശൂർ, കൊല്ലം എന്നിവിടങ്ങളിൽ നിന്നും ആനകളെ സംസ്ഥാനത്തിന് പുറത്തേക്ക് അയക്കും. ഉടമകൾക്ക് കോടികൾ നൽകിയാണ് ഈ ആനക്കടത്ത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ നിരവധി ക്ഷേത്രങ്ങളും ഒരു വിഭാഗം ആനയുടമകളും രംഗത്ത് വനതോടെയാണ് നീക്കം പുറത്തായത്. ആനകളെ കൊണ്ടുപോകാൻ സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയിട്ടില്ല.

Stories you may like

ജെ. നന്ദകുമാർ എത്തി, വേദിയിൽ വന്ദേമാതരം മുഴങ്ങി’; തടയാൻ നോക്കിയ വിദ്യാർത്ഥി സംഘടനകൾക്ക് കേന്ദ്ര സർവ്വകലാശാലയിൽ കനത്ത തിരിച്ചടി!

മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള കാപ്പ; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി, സുഗതൻ പുറത്തേക്ക്

മതപരമായ ചടങ്ങുകൾക്ക് നാട്ടാനകളുടെ കൈമാറ്റം അനുവദിച്ച് ഏപ്രിൽ ഒന്നിന് വനം വന്യജീവി നിയമം ഭേദഗതി ചെയ്തിരുന്നു. എന്നിട്ടും കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്നതിന് അനുമതി നൽകാത്ത സംസ്ഥാന സർക്കാരാണ് സ്വകാര്യ ട്രസ്റ്റിന് നല്കാൻ മൗനാനുമതി നൽകുന്നത്. സർക്കാരിന്റെ പകലുള്ള നാട്ടാനകളെ ഇതര സംസ്ഥാനത്തെ പരിചരണ കേന്ദ്രത്തിലേക്ക് കൈമാറാൻ ആലോചനയുണ്ടെന്ന വനം മന്ത്രിയുടെ പ്രസ്താവനയും ഇതിലേക്കാണ് വിരൽ ചൂണ്ടുനത്ത് എന്നാതാണ് ആന പ്രേമികളുടെയും ക്ഷേത്ര ഭാരവാഹികളുടെയും ആരോപണം. ആനപ്രേമം നടിക്കുന്ന തൃശൂർ ജില്ലയിലെ ഉള്ള ചിലരാണ് സ്വന്തം നാടിന്റെ സംസ്‌കാരത്തെ മറന്നുകൊണ്ട് കാശിനു വേണ്ടി സ്വകാര്യ ട്രസ്റ്റിന് ആനകളെ നൽകാൻ ഒത്താശ ചെയ്യുന്നത് എന്നും ആനപ്രേമികൾ ആരോപിക്കുന്നു.

കേരളത്തിലെ നല്ലവരായ ഒരുപറ്റം ആനപ്രേമികളും പൂരപ്രേമികളും ഇവരുടെ നീക്കങ്ങൾക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. മതിയായ തെളിവുകൾ ലഭിച്ചുകഴിഞ്ഞാൽ സ്വകാര്യ ട്രസ്റ്റിക്ക് ആനകളെ കടത്താൻ കൂട്ടുനിന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനാണ് ആന പ്രേമിസംഘത്തിന്റെ തീരുമാനം. സംസ്ഥാനത്ത് ഉത്സവങ്ങൾക്കും മറ്റ് ക്ഷേത്ര ചടങ്ങുകൾക്കും ആനകളെ തികയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. ഇതിനിടെയാണ് സംസ്ഥാന സർക്കാർ ഇവിടെയുള്ള ആനകളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്താൻ ശ്രമിക്കുന്നത്. കേരളത്തിന്റെ പൈതൃകത്തെ എന്നന്നേക്കുമായി നശിപ്പിക്കാൻ കൂടിയാണ് ഈ നീക്കമെന്നും, ഹിന്ദു ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും എതിരെയുള്ള സർക്കാരിന്റെ നടപടിയാണെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്

കേരളത്തിലെ നൂറോളം നാട്ടാനകൾക്ക് ഈ സ്വകാര്യ ട്രസ്റ്റ് വില പറഞ്ഞിട്ടുണ്ട്. ആനകളെ കൂട്ടത്തോടെ നാടുകടത്തിയാൽ ഉത്സവ എഴുന്നള്ളിപ്പുകൾ ബുദ്ധിമുട്ട് നേരിടുമെന്ന ആശങ്കയും ശക്തമാണ്. കേരളത്തിലെ നാട്ടാനകളുടെ എണ്ണം കുറയുകയാണെന്നും അതിനാൽ മറ്റ് സം സ്ഥാനങ്ങളിൽ നിന്ന് ആനകളെ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട് മുൻ എം പി സുരേഷ് ഗോപിയും പാറമേക്കാവ് ദേവസ്വവും കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. ആ ആവശ്യം പരിഗണിച്ചാണ് 1971-ലെ വനം വന്യജീവി നിയമത്തിൽ നാട്ടാനകളുടെ കൈമാറ്റവും ഗതാഗതവും മതപരമായ ചടങ്ങുകൾക്ക് അനുവദിച്ച് നിയമ ഭേദഗതി കൊണ്ടുവന്നത്. പുതിയ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ ആനകളെ കേരളത്തിൽ എത്തിക്കാൻ ദേവസ്വങ്ങൾ തയ്യാറായിട്ടും സംസ്ഥാന സർക്കാർ ഉത്തരവിന്റെ പകർപ്പ് ലഭിച്ചില്ലെന്ന് പറഞ്ഞ് അനുമതി നിഷേധിക്കുകയാണ്.

സംരക്ഷിക്കാൻ സാമ്പത്തിക ശേഷിയില്ലാത്ത ആനയുടമകളിൽ നിന്ന് ആനകളെ ഏറ്റെടുത്ത് സംരക്ഷിക്കാൻ ഒരുപാട് ആനപ്രേമികൾ രംഗത്ത് വന്ന ഈ സമയത്താണ് പലതരം മുട്ട്‌ന്യായങ്ങൾ പറഞ്ഞു ആനകളെ മറ്റ് സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിക്കുന്നത്.

Tags: gujarathelephantprotest
Share21
Tweet
Send
Share

Latest stories from this section

ഐഐടി പാലക്കാട് ടെകിന്റെ നേതൃത്വത്തില്‍ സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026 തിരുവനന്തപുരത്ത് ; മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും

ഐഐടി പാലക്കാട് ടെകിന്റെ നേതൃത്വത്തില്‍ സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026 തിരുവനന്തപുരത്ത് ; മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും

സിഎംആർഎൽ കേസിൽ സർക്കാരും പ്രതിപക്ഷവും ഒത്തുകളിക്കുന്നു, അന്വേഷണം നടത്തിയാൽ കോൺഗ്രസ് – ലീഗ് നേതാക്കളുടെയും പേര് വരും: രാജീവ് ചന്ദ്രശേഖർ

‘റേഞ്ച് റോവറിൽ മന്ത്രി, പ്രൈവറ്റ് ജെറ്റിൽ മുഖ്യമന്ത്രി, കേരളത്തിൽ എന്താണ് നടക്കുന്നത്?’;  സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ!

‘ജനശതാബ്ദിക്ക് ബക്കറ്റ് സീറ്റുകൾ, വേണാടിന് കൂടുതൽ ഇരിപ്പിടങ്ങൾ’; പരാതിക്ക് ഫലം, യാത്രക്കാർക്ക് വൻ ആശ്വാസവുമായി റെയിൽവേ!

‘ജനശതാബ്ദിക്ക് ബക്കറ്റ് സീറ്റുകൾ, വേണാടിന് കൂടുതൽ ഇരിപ്പിടങ്ങൾ’; പരാതിക്ക് ഫലം, യാത്രക്കാർക്ക് വൻ ആശ്വാസവുമായി റെയിൽവേ!

‘വീണത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറൽ സംസ്‌കാരത്തിലേക്ക്’; കുളം ഉദ്ഘാടന വിവാദത്തിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി വഹാബ് സഖാഫി മമ്പാട്

‘വീണത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറൽ സംസ്‌കാരത്തിലേക്ക്’; കുളം ഉദ്ഘാടന വിവാദത്തിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി വഹാബ് സഖാഫി മമ്പാട്

Latest News

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

Federal Bank ആരുടേതാണ്?വിജയത്തിന് പിന്നിലെ മലയാളി വക്കീൽ!

Federal Bank ആരുടേതാണ്?വിജയത്തിന് പിന്നിലെ മലയാളി വക്കീൽ!

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ ഇറാനെന്ന് ട്രംപ് ; വ്യക്തമായ തെളിവില്ലെന്ന് ജെ.ഡി. വാൻസ്

‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, പുണ്യ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!

‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, പുണ്യ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!

ജെ. നന്ദകുമാർ എത്തി, വേദിയിൽ വന്ദേമാതരം മുഴങ്ങി’; തടയാൻ നോക്കിയ വിദ്യാർത്ഥി സംഘടനകൾക്ക് കേന്ദ്ര സർവ്വകലാശാലയിൽ കനത്ത തിരിച്ചടി!

ജെ. നന്ദകുമാർ എത്തി, വേദിയിൽ വന്ദേമാതരം മുഴങ്ങി’; തടയാൻ നോക്കിയ വിദ്യാർത്ഥി സംഘടനകൾക്ക് കേന്ദ്ര സർവ്വകലാശാലയിൽ കനത്ത തിരിച്ചടി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies