ന്യൂഡൽഹി : രാജ്യത്ത് തക്കാളിവില കുതിച്ചുയരുകയാണ്. ഒരു സാമ്പാറിൽ തക്കാളി ഇടാൻ പോലും ഇപ്പോൾ പലർക്കും മടിയാണ്. അപ്പോൾ രണ്ട് തക്കാളി ഉപയോഗിച്ച് കറിയുണ്ടാക്കിയാൽ എന്തായിരിക്കും സ്ഥിരി. ഒരു യുവാവിന്റെ ജീവിതം തക്കാളി കുളംതോണ്ടിയ കഥയാണ് മദ്ധ്യപ്രദേശിലെ ഷാഡോൾ ജില്ലയിൽ നിന്ന് പുറത്തുവരുന്നത്. ഇവിടെ തക്കാളി കുടുംബകലഹത്തിന് വരെ കാരണമായിരിക്കുകയാണ്.
സഞ്ജീവ് ബർമാൻ എന്ന യുവാവ് തക്കാളി കൊണ്ട് കറി ഉണ്ടാക്കിയതാണ് പ്രശ്‌നങ്ങൾക്കെല്ലാം തുടക്കം കുറിച്ചത്. ഭാര്യയോട് ചോദിക്കാതെ രണ്ട് തക്കാളി ഉപയോഗിച്ച് ഇയാൾ കറി ഉണ്ടാക്കുകയായിരുന്നു. ഇതോടെ ദമ്പതിമാർ തമ്മിൽ പൊരിഞ്ഞ വഴക്കായി.
തുടർന്ന് മകളെയും കൂട്ടി ഭാര്യ വീടുവിട്ട് ഇറങ്ങുകയായിരുന്നു. തക്കാളി ഉപയോഗിച്ചോട്ടെ എന്ന് ഭാര്യയോട് ചോദിക്കാതിരുന്നതാണ് കലഹത്തിന് കാരണമായത് എന്ന് ബർമാൻ പറഞ്ഞു.
ഭാര്യയ്ക്കും മകൾക്കും വേണ്ടി ഇയാൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് യുവാവ് പോലീസിൽ സഹായം തേടുകയായിരുന്നു. മൂന്ന് ദിവസമായി ഭാര്യയോട് സംസാരിച്ചിട്ടില്ലെന്നും അവൾ എവിടെയാണെന്ന് അറിയില്ലെന്നും യുവാവ് പോലീസിനോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ സഞ്ജീവിന്റെ ഭാര്യയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
Discussion about this post