മുംബൈ: ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻസിപി നേതാവും മുൻ മന്ത്രിയുമായ നവാബ് മാലിക്കിന് കനത്ത തിരിച്ചടി. നവാബ് മാലിക്കിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈ ഹൈക്കോടതിയാണ് നവാബ് മാലിക്കിന് ജാമ്യം നിരാകരിച്ചത്.
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നവാബ് മാലിക് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി വൃക്ക രോഗ ബാധിതനാണെന്നും, അതിനാൽ ചികിത്സ സംബന്ധിച്ച ആവശ്യങ്ങൾക്കായി ജാമ്യം വേണമെന്നുമാണ് ആവശ്യം.അഭിഭാഷകരായ അമിത് ദേശായി, തരാഖ് സയിദ്, കുശാൽ മോർ എന്നിവർ മുഖാന്തിരമാണ് ഹർജി നൽകിയത്. നേരത്തെ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി നീട്ടിവച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2022 ഫെബ്രുവരി 23 നായിരുന്നു നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ കഴിഞ്ഞ മെയിൽ ജാമ്യം ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയെ നവാബ് മാലിക് സമീപിച്ചില്ലെങ്കിലും തള്ളുകയായിരുന്നു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post