ഗുവാഹട്ടി : 13 കാരിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയ കേസിൽ 72 കാരൻ പിടിയിൽ. അസമിലെ ഹെയ്‌ലകണ്ടിയിലാണ് സംഭവം. ഷുക്കൂർ അലി ബരാഭുയ്യയാണ് പിടിയിലായത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ഹൈലാകണ്ടി സർദാർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ 11 നാണ് ഇയാളെ പിടികൂടിയത്.
72 കാരനായ വയോധികൻ പെൺകുട്ടിയെ നിരന്തരം പീഡിപ്പിക്കുമായിരുന്നു. ആരും വീട്ടിലില്ലാത്ത സമയം നോക്കിയാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഇക്കാര്യം പുറത്ത് പറഞ്ഞാൽ കുട്ടിയെ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി വൈദ്യ പരിശോധനയിൽ കണ്ടെത്തി. പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതി ജൂലൈ 21 വരെ റിമാൻഡിൽ തുടരും. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.








