തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥ വായിച്ചവരാരും മറക്കാനിടയില്ല. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ നായയുടെ കഥ. പ്രളയത്തില്‍ വീട് മുങ്ങിയപ്പോള്‍ ജീവനും കൊണ്ടോടിയ അവന്റെ യജമാനനും കുടുംബവും എന്നും വീടിന് കാവല്‍ നിന്ന ആ സാധുമൃഗത്തിന്റെ കാര്യം ഓര്‍ത്തില്ല. കഥ അവസാനിക്കുമ്പോള്‍ അവന്റെ വിശപ്പും പ്രാണഭയവും പ്രാണന്‍ വെടിയാന്‍ പോകുമ്പോഴും യജമാനനോട് കാണിച്ച കൂറും എന്നും വായനക്കാരുടെ ഉള്ളില്‍ ഒരു നൊമ്പരമായി അവശേഷിക്കും.
‘വെള്ളപ്പൊക്കത്തില്‍’ നമുക്ക് ഒരു കഥ മാത്രമല്ല. ഓരോ പ്രകൃതിദുരന്തങ്ങളിലും ആവര്‍ത്തിക്കുന്ന പച്ചയായ യാഥാര്‍ത്ഥ്യമാണ്. പക്ഷേ മനുഷ്യ ജീവന്‍ മാത്രമല്ല, ഏതൊരു ജീവനും വിലപ്പെട്ടതാണെന്ന സന്ദേശം ഓര്‍മ്മിപ്പിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളും ലോകത്ത് നടക്കുന്നുണ്ട്. അത്തരമൊരു ഹൃദയസ്പര്‍ശിയായ വീഡിയോ സോഷ്യല്‍മീഡിയയുടെ അഭിനന്ദനം പിടിച്ചുപറ്റിക്കൊണ്ടിരിക്കുകയാണ്.
കുത്തിയൊലിക്കുന്ന പുഴയുടെ ഓരത്ത് ഒറ്റപ്പെട്ടുപോയ ഒരു നായക്കുട്ടിയെ സ്വന്തം ജീവന്‍ അപകടപ്പെടുത്തി രക്ഷിക്കുന്ന ഒരു യുവാവിന്റെ വീഡിയോ ഛണ്ഡീഗഢ് പോലീസാണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. സമയോചിത ഇടപെടലിലൂടെ നായയെ രക്ഷിച്ച യുവാവിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്.
Kudos to team of Fire department assisted by Chandigarh police team, a puppy stranded under Khuda Lahore bridge due to heavy water flow was Rescued.#EveryoneIsImportantForUs#LetsBringTheChange#WeCareForYou pic.twitter.com/yHtZuBLgvy
— SSP UT Chandigarh (@ssputchandigarh) July 10, 2023
ശക്തമായ ഒഴുക്ക് കാരണം ഖുജ ലാഹോര്‍ പാലത്തിനടിയില്‍ രക്ഷപ്പെടാനാകാതെ ഒറ്റപ്പെട്ടുപോയ നായക്കുട്ടിയെയാണ് പോലീസിന്റെ സഹായത്തോടെ രക്ഷപ്പെടുത്തിയത്. ഛണ്ഡീഗഢ് പേീലിസിന്റെ പിന്തുണയോടെ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ടീം നടത്തിയ ഈ പ്രവൃത്തിക്ക് അഭിനന്ദനങ്ങള്‍ എന്ന തലക്കെട്ടോടെയാണ് ഛണ്ഡീഗഢ് പോലീസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതോടൊപ്പം “#EveryoneIsImportantForUs”, “#LetsBringTheChange”, and “#WeCareForYou” എന്നീ ഹാഷ്ടാഗുകളും പോലീസ് നല്‍കിയിട്ടുണ്ട്.
കുത്തിയൊലിക്കുന്ന പുഴയ്ക്ക് മുകളില്‍ ഹെലികോപ്റ്ററില്‍ നിന്ന് ഇട്ടുകൊടുത്ത ആടിക്കൊണ്ടിരിക്കുന്ന ഏണിയിലൂടെ ഒരു കയ്യില്‍ നായയെ എടുത്ത് മറുകൈ കൊണ്ട് ഏണിയില്‍ പിടിച്ച് അതിസാഹസികമായാണ് യുവാവ് നായക്കുട്ടിയെയും കൊണ്ട് ഹെലികോപ്റ്ററില്‍ എത്തുന്നത്.
Discussion about this post