ജമ്മുകശ്മീർ; ജമ്മുകശ്മീരിൽ ഭീകരാക്രമണം. ഷോപ്പിയാനിലെ ഗഗ്രൻ എന്ന പ്രദേശത്താണ് ഭീകരരർ ആക്രമണം നടത്തിയത്. സംഭവത്തിൽ മൂന്ന് പേർക്ക് വെടിയേറ്റു. ബിഹാർ തൊഴിലാളികളെയാണ് ഭീകരർ ആക്രമിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിഹാറിലെ സുപോൾ സ്വദേശികളായ അൻമോൽ കുമാർ, പിന്റു കുമാർ താക്കൂർ, ഹെരാലാൽ യാദവ് എന്നിവരെയാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്‌കർ ഇ തൊയ്ബയുടെ ഉപ സംഘടനയായ ടിആർഎഫ് ഏറ്റെടുത്തിട്ടുണ്ട്.
പ്രദേശത്ത് വെടിവെയ്പ്പ് തുടരുകയാണ്. സൈന്യം പ്രദേശം വളഞ്ഞിരിക്കുകയാണ്. പ്രദേശം മുഴുവൻ വളഞ്ഞതായും ഭീകരരെ പിടികൂടാൻ സുരക്ഷാ സേന അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഭാരതീയ ജനതാ പാർട്ടി സംസ്ഥാന വക്താവ് അൽതാഫ് താക്കൂർ നിരായുധരായ തദ്ദേശീയരായ തൊഴിലാളികൾക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തെ അപലപിച്ചു.
Discussion about this post