കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി മദ്ധ്യനിര താരം സഹൽ അബ്ദുൾ സമദ് ടീം വിട്ടു. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ആണ് റെക്കോർഡ് തുകയ്ക്ക് സഹലിനെ സ്വന്തമാക്കിയിരിക്കുന്നത്. 2.5 കോടി രൂപയാണ് സഹലിന് വേണ്ടി കൊൽക്കത്ത ടീം ചിലവഴിച്ചിരിക്കുന്നത്. ഇത് ഐ എസ് എല്ലിലെ ഇതുവരെയുള്ള റെക്കോർഡ് ട്രാൻസ്ഫർ തുകയാണ്.
2025 വരെ ബ്ലാസ്റ്റേഴ്സുമായി കരാറുള്ള സഹലിനെ മൂന്ന് വർഷത്തേക്കാണ് മോഹൻ ബഗാൻ സ്വന്തമാക്കിയിരിക്കുന്നത്. സഹലിന് പകരം ബഗാൻ ക്യാപ്ടൻ പ്രീതം കോടാലാണ് ബ്ലാസ്റ്റേഴ്സിൽ എത്തുക.
2017 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖമുദ്രയായ സഹൽ, 97 മത്സരങ്ങളിൽ മഞ്ഞപ്പടയുടെ ആവേശമായി കളത്തിലിറങ്ങി. ഐ എസ് എല്ലിൽ ബ്ലാസ്റ്റേഴ്സിനായി 10 ഗോളുകളും 9 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചിട്ടുള്ള സഹൽ ദേശീയ ടീമിലെയും പ്രധാന താരമാണ്. ഇന്ത്യക്കായി 30 മത്സരങ്ങൾ കളിച്ച സഹലിന്റെ നേട്ടം മൂന്ന് ഗോളുകളാണ്.
Discussion about this post