ഇസ്ലാമാബാദ്; അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് കടം ലഭിക്കുമെന്ന് ഉറപ്പായതോടെ ധൂർത്തിനുള്ള വഴികൾ തേടി പാകിസ്താൻ. സാമ്പത്തികപ്രതിസന്ധി കുറയ്ക്കുന്നതിനും ജനങ്ങൾക്ക് അടിയന്തരസഹായം നൽകാനും എന്ന് പറഞ്ഞാണ് കടം വാങ്ങിയത്. ഇതാണ് ധൂർത്തിന് ഉപയോഗിക്കാനായി ഒരുങ്ങുന്നത്.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ 76-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 14 ന് ഏകദേശം 40 കോടി പാകിസ്താൻ രൂപ ചിലവ് വരുന്ന 500 അടി ഉയരമുള്ള പതാക ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ലാഹോറിലെ ലിബർട്ടി ചൗക്കിലാണ് പതാക ഉയർത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ദേശീയ പതാകയെ കടത്തിവെട്ടാനാണ്, പാകിസ്താൻ കോടികൾ ചിലവിടുന്നത്. ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നാണ് 361 അടി ഉയരത്തിലുള്ള ദേശീയ പതാക സ്ഥാപിച്ചിരിക്കുന്നത്. പാകിസ്താനിലെ ലാഹോറിൽ നിന്ന് നോക്കിയാൽ വരെ കാണാവുന്ന രീതിയിലാണ് അട്ടാരിയിൽ സ്ഥാപിച്ച ഈ പതാക. കേവലം 3.50 കോടി രൂപ മാത്രമാണ് ഇതിനായി ചിലവായത്.
Discussion about this post