കോഴിക്കോട്: കായണ്ണയിൽ പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ എസ്‌ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പേരാമ്പ്ര പോലീസ് സ്‌റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയോടെയായിരുന്നു സംഭവം. ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത് എന്നാണ് വിവരം. പേരാമ്പ്ര എസ്ഐ ജിതിൻ വാസ്, സിവിൽ പോലീസ് ഓഫീസർമാരായ കൃഷ്ണൻ, അനുരൂപ്, ദിൽഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല.
പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലാണ് പരിക്കേറ്റ പോലീസുകാർ ചികിത്സയിൽ കഴിയുന്നത്.












