മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ചേരി ധാരാവിയെ നവീകരിക്കാനുളള നടപടികൾക്ക് വേഗം കൂട്ടി മഹാരാഷ്ട്ര സർക്കാർ. അദാനി ഗ്രൂപ്പ് സമർപ്പിച്ച പദ്ധതി സർക്കാർ അംഗീകരിച്ചതായാണ് സൂചന. നിലവിലെ കണക്കനുസരിച്ച് 900,000 ലക്ഷത്തിലേറെ പേരാണ് ധാരാവിയിൽ താമസിക്കുന്നത്.
ധാരാവി നവീകരിക്കാനുളള കരാർ അദാനി ഗ്രൂപ്പ് സ്വന്തമാക്കുന്നത് ഏകദേശം എട്ട് മാസം മുൻപാണ്. ഇതിന്റെ തുടർ നടപടികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ചേരിയുടെ നവീകരണത്തിനായി 5,069 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ചേരിയുടെ മൊത്തത്തിലുളള നവീകരണത്തിനായി 23,000 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷ.
കുപ്രസിദ്ധമായ ധാരാവിയിലെ ജനജീവിതം സർക്കാരും പ്രാദേശിക ഭരണകൂടവും നേരിട്ടിരുന്ന പ്രധാന വെല്ലുവിളി ആയിരുന്നു. 2018 ൽ ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരിക്കെ തന്നെ ധാരാവി നവീകരിക്കാനുളള ആഗോള ടെൻഡർ നൽകിയിരുന്നു. എന്നാൽ നടപടികൾ പല കാരണങ്ങളാൽ വൈകുകയായിരുന്നു. ഏക്‌നാഥ് ഷിൻഡെ സർക്കാർ അധികാരത്തിൽ കയറിയതോടെയാണ് നടപടികൾക്ക് വേഗം കൈവന്നത്.
Discussion about this post