ചെന്നൈ : ചാന്ദ്രയാൻ 3 ന്റെ ആദ്യ ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തീകരിച്ചതായി ഐഎസ്ആർഒ. ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ 3 പൂർണ്ണ ആരോഗ്യവാനാണെന്നാണ് ഐഎസ്ആർഒ അധികൃതർ അറിയിച്ചത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
”ബഹിരാകാശ പേടകം സാധാരണ നിലയിലാണ്. ആദ്യത്തെ ഭ്രമണപഥം ഉയർത്തൽ എർത്ത്ബൗണ്ട് ഫയറിംഗ്-1 ബംഗളൂരുവിലെ ഐഎസ്ടിആർഎസി/ഐഎസ്ആർഒയിൽ വിജയകരമായി പൂർത്തീകരിച്ചു. ബഹിരാകാശ പേടകം ഇപ്പോൾ 41762 കിലോമീറ്റർ x 173 കിലോമീറ്റർ ഭ്രമണപഥത്തിലാണ്.” ഐഎസ്ആർഒ ട്വീറ്റ് ചെയ്തു.
ഇന്നലെയാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ചാന്ദ്രയാൻ 3 ന്റെ വിക്ഷേപണം നടന്നത്. ഉച്ചയ്ക്ക് 2.35 നാണ് ചന്ദ്രയാൻ-3 പേടകവുമായി LVM3-M4 റോക്കറ്റ് കുതിച്ചുയർന്നത്. ചന്ദ്രന്റെ ഇതുവരെ പര്യവേക്ഷണം ചെയ്യാത്ത ദക്ഷിണ ധ്രുവത്തിൽ ഇറക്കുകയാണ് ലക്ഷ്യം. ഇത് വിജയിച്ചാൽ ഇന്ത്യ ചരിത്ര നേട്ടമാകും സ്വന്തമാക്കുക.
Discussion about this post