ജെറുസലേം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെമത് ഗാനിലെ ഷെബ മെഡിക്കൽ സെന്ററിലെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. 73 കാരനായ നെതന്യാഹു ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വരെ പൂർണ്ണ ബോധവാനായിരുന്നു. ആശുപത്രിയിലേക്ക് അദ്ദേഹം നടന്നാണ് പോയതെന്ന് ഒരു അന്താരാഷ്‌ട്ര വാർത്താമാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
അദ്ദേഹം മയക്കത്തില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് മോശമാണെന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്നും അവർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു
ടെൽ ഹഷോമറിലെ സ്വകാര്യ വസതിയിലായിരുന്നു നെതന്യാഹു. ഇവിടെ വെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ മാസത്തിൽ യോം കിപ്പുരിലെ ജൂതന്മാരുടെ ഉപവാസകാലത്തും അസുഖത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും അദ്ദേഹം വൈദ്യ പരിശോധനയ്ക്ക് വിധേയനായി കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ കാര്യാലയം അറിയിച്ചു. സുഖമില്ലെന്ന് നെതന്യാഹു നേരത്തെ സൂചന നൽകിയിരുന്നതായി അദ്ദേഹത്തിനോട് അടുപ്പമുള്ള വൃത്തങ്ങൾ പറയുന്നു. വാരാന്ത്യം ചെലവഴിക്കാൻ തന്റെ സ്വകാര്യവസതിയിൽ എത്തിയതായിരുന്നു അദ്ദേഹം.
Discussion about this post