വാഷിംഗ്ടൺ: ഗിസയിലെ പിരമിഡിനേക്കാൾ വലിപ്പമുള്ള 2023 എംജി6 എന്ന ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി പാഞ്ഞടുക്കുന്നതായി ബഹിരാകാശ ഗവേഷകർ. ജൂൺ 29നാണ് ഗവേഷകർ ഇത് കണ്ടെത്തിയത്. ജൂലൈ 17ന് പുലർച്ചെ 3.07ന് ഇത് ഭൂമിയുമായി ഏറ്റവും അടുത്ത് വരും എന്നാണ് കണക്ക് കൂട്ടൽ.
ഒരു പരിക്രമണത്തിന് 1202 ദിവസമെടുക്കുന്ന ഈ ഛിന്നഗ്രഹം ഭൂമിക്ക് കാര്യമായ ഭീഷണിയൊന്നും ഉണ്ടാക്കില്ല എന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഭൂമിയിൽ നിന്നും ഏതാണ്ട് 3.64 മില്ല്യൺ കിലോമീറ്റർ അകലെ കൂടി ഇത് കടന്ന് പോകും. എന്നാൽ, ജ്യോതിശാസ്ത്ര തലത്തിൽ ഇത് നേരിയ ഒരു അകലം മാത്രമാണ്.
മണിക്കൂറിൽ 43,200 കിലോ മീറ്റർ വേഗത്തിലായിരിക്കും 2023 എംജി6ന്റെ സഞ്ചാരം. ശാസ്ത്രകുതുകികളുടെ കണ്ണുകൾക്ക് വിരുന്നായിരിക്കും ഇതിന്റെ പ്രയാണം. ഭൂമിയുടെ ഏറ്റവും അടുത്ത് കൂടി ഇത് കടന്ന് പോകുമ്പോൾ, ഇതിൽ നിന്നുമുള്ള പ്രകാശം ഭൂമിയിലെത്താൻ ഒട്ടും സമയമെടുക്കില്ല. അതിനാൽ, ജ്യോതിശാസ്ത്ര തലത്തിൽ പൂജ്യം കിലോമീറ്ററായിരിക്കും ഭൂമിയുമായി ഇതിനുള്ള അകലം. സ്ഥലകാലങ്ങളെ കുറിച്ചുള്ള വിസ്മയകരമായ അറിവുകളിലേക്ക് വെളിച്ചം വീശിക്കൊണ്ടാണ് ഈ ഛിന്നഗ്രഹ ഭീമൻ ഭൂമിയെ കടന്ന് പോകുന്നത്.
Discussion about this post