കോഴിക്കോട്; നഴ്‌സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. കൊടിയത്തൂർ കോട്ടമ്മൽ ഹാരിസ് ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പോക്‌സോ കേസ് പ്രകാരമാണ് കേസെടുത്തത്. ഇയാളെ റിമാൻഡ് ചെയ്തതായി പോലീസ് വ്യക്തമാക്കി.












