ബംഗളൂരു: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി അന്തരിച്ചു. 79 വയസ്സായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25 ഓടെയായിരുന്നു അന്ത്യം.
ക്യാൻസർ ബാധിതനായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് അദ്ദേഹം കഴിഞ്ഞ ഏതാനും നാളുകളായി ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെ ഇന്നലെയോടെ ഉമ്മൻചാണ്ടിയുടെ ആരോഗ്യനില കൂടുതൽ മോശമായി. ഉമ്മൻ ചാണ്ടിയുടെ മകനാണ് മരണവാർത്ത സ്ഥിരീകരിച്ചത്.
സംസ്‌കാര ചടങ്ങുകൾക്കായി ഭൗതികദേഹം നാട്ടിലേക്ക് കൊണ്ടുവരും. പുതുപ്പള്ളിയിലാണ് സംസ്‌കാരം. ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിലായിരുന്നു ഉമ്മൻചാണ്ടി ചികിത്സയിൽ കഴിഞ്ഞിരുന്നത്. തൊണ്ടയിലായിരുന്നു അദ്ദേഹത്തിന് അർബുദം ബാധിച്ചിരുന്നത്. ഭൗതികദേഹത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുൾപ്പെടെയുളളവർ അദ്ദേഹത്തിന്റെ ഭൗതികദേഹത്തിൽ അന്തിമോപചാരം അർപ്പിക്കും.
Discussion about this post