Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Travel

ഇക്കാണുന്നത് വള്ളിച്ചെടികളല്ല, അസ്സല്‍ പാമ്പുകള്‍! വിയറ്റ്‌നാമിലെ ഡോങ് താം പാമ്പ് ഫാം അഥവാ ‘ഗാര്‍ഡന്‍ ഓഫ് സ്നേക്സ്’

by Brave India Desk
Jul 18, 2023, 04:37 pm IST
in Travel
Share on FacebookTweetWhatsAppTelegram

‘എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം’, ഗാര്‍ഡന്‍ എന്ന് കേള്‍ക്കുമ്പോള്‍ ചങ്ങമ്പുഴയുടെ ഈ വരികള്‍ ഓര്‍ക്കുന്നതില്‍ തെറ്റില്ല. പക്ഷേ വിയറ്റ്‌നാമിലെ ഡോങ് താം ഫാമിനെ കുറിച്ച് പറയുമ്പോള്‍, വരികള്‍ മാറ്റിയെഴുതേണ്ടി വരും. എവിത്തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന പാമ്പുകള്‍ മാത്രം! ഇപ്പറഞ്ഞത് സത്യമാണെന്ന് മനസ്സിലാക്കാന്‍ മുകളില്‍ കൊടുത്ത ഒരു ഫോട്ടോ മാത്രം മതി. ഒരു അസ്സല്‍ ‘സ്നേക്സ് ഗാര്‍ഡന്‍’ എന്ന് വേണമെങ്കില്‍ ഈ ഫാമിനെ വിളിക്കാം, കാരണം കുറ്റിച്ചെടികളിലും നീര്‍ച്ചാലുകളിലും മരങ്ങളിലും നിലത്തുമെല്ലാം പാമ്പുകള്‍ ഒന്നിനു മീതെ ഒന്നായി അട്ടിക്കട്ടിയായി കിടക്കുകയാണ്.

Stories you may like

സ്റ്റാമ്പും കീചെയിനും ഔട്ട്; ഫ്രിഡ്ജ് മാഗ്നറ്റുകൾ ഇൻ! അടുക്കളവാതിലിൽ വിരിയുന്ന യാത്രാ സ്മരണകൾ; ട്രെൻഡായി ‘മിനി ട്രാവൽ ഡയറി’

ബുൾഡോസറുകളെ തോൽപ്പിച്ച 90കാരൻ്റെ പെയിന്റ് ബ്രഷ്!റെയിൻബോ ഗ്രാൻഡ്‌പായുടെ അത്ഭുത ഗ്രാമം|Rainbow Village

വിയറ്റ്‌നാമിലെ തെയ്ന്‍ ഗിയാങ് പ്രവശ്യയിലുള്ള ചൗ താന്‍ഹ് ജില്ലയിലാണ് ഈ അസാധാരണ സ്നേക്സ് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്. ടിയെന്‍ നദിയുടെ കരയില്‍ വിശാലമായ 12 ഹെക്ടറിലുള്ള ഡോങ് താം ഫാം, സ്നേക്സ് ഫാമിംഗിന് മാത്രമുള്ളതാണ്. 1977ല്‍ സ്ഥാപിക്കപ്പെട്ട ഈ ഫാമില്‍ വിഷപ്പാമ്പുകളും അല്ലാത്തതും അടക്കം അമ്പതിലധികം ഇനങ്ങളിലുള്ള പാമ്പുകളുണ്ട്. പ്രധാനമായും പാമ്പ് സംരക്ഷണത്തിനും ശാസ്ത്രീയാവശ്യങ്ങള്‍ക്കും വേണ്ടിയാണ് ഇവിടെ പാമ്പുകളെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് ഫാം അധികൃതര്‍ പറയുന്നു.

രാജവെമ്പാലയും മൂര്‍ഖനും അടക്കം പത്തിലധികം വിഷപ്പാമ്പ് ഇനങ്ങള്‍ ഇവിടെയുണ്ട്. പ്രത്യേക പരിചരണം ആവശ്യമുള്ള മൂര്‍ഖന്‍ അടക്കമുള്ള പാമ്പുകളെ പ്രത്യേകം കൂടുകളിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. മറ്റ് വിഷപ്പാമ്പുകളെ അപേക്ഷിച്ച് മൂര്‍ഖന്‍ വളരെ വലുതും നീളമുള്ളവയുമാണ്. ഏറ്റവും വിഷമുള്ള പാമ്പ് വര്‍ഗ്ഗമാണിവ. ഇവയുടെ ഒരു ഗ്രാം വിഷത്തിന് 166 ആളുകളെ കൊല്ലാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. രാജവെമ്പാലയാണ് ഈ ഫാമിലെ ഏറ്റവും പ്രധാനപ്പെട്ട പാമ്പ്. അവയില്‍ പലതും 10 കിലോഗ്രാമിലധികം ഭാരമുള്ളവയാണ്. ഏറ്റവും വലിയ പാമ്പിന് 27 കിലോഗ്രാം ഭാരവും 4.2 മീറ്റര്‍ നീളവും ഉണ്ട്. ഇവയ്ക്ക് 17 വര്‍ഷം വരെയാണ് ആയുസ്സ് കല്‍പ്പിക്കപ്പെടുന്നത്. സാധാരണയായി ഉയര്‍ന്നുള്ള വനപ്രദേശങ്ങളിലും മഴക്കാടുകളിലും പുല്‍മേടുകളിലും തടാകങ്ങളിലുമൊക്കെയാണ് ഇവയെ കാണാറ്. വര്‍ഷത്തില്‍ 20-50 മുട്ടകള്‍ വരെ ഈ പാമ്പുകള്‍ ഇടാറുണ്ട്. മറ്റ് പാമ്പുകള്‍, പക്ഷികള്‍, പല്ലികള്‍ എന്നിവയാണ് പ്രധാന ഭക്ഷണം.

വിയറ്റ്‌നാമിലെയും ലോകത്തിലെ തന്നെയും പാമ്പ് ഗവേഷണത്തില്‍ വലിയ പങ്ക് വഹിക്കുന്ന ഫാം ആണിത്. പാമ്പുകടിയേറ്റുള്ള വിഷബാധയ്ക്ക് ഫലപ്രദമായ ചികിത്സകള്‍ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ ദിവസേന ഇവിടെ നടന്നുവരുന്നു. മാത്രമല്ല, ഫാമിലെ വിഷപ്പാമ്പുകളില്‍ നിന്ന് വിഷം ശേഖരിച്ച് മരുന്നുകള്‍ക്കും വിഷത്തിനുള്ള മറുമരുന്ന് ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു. ഇത് മറ്റുരാജ്യങ്ങളിലേക്ക് കയറ്റി അയക്കാറുമുണ്ട്. 3-6 മാസത്തിലൊരിക്കലാണ് പാമ്പുകളില്‍ നിന്നും വിഷം ശേഖരിക്കുക. രണ്ട് വയസ്സില്‍ കൂടുതല്‍ പ്രായമുള്ള ആരോഗ്യമുള്ള പാമ്പുകളില്‍ നിന്നാണ് വിഷമെടുക്കുക.

ഈ ഫാമില്‍ ഉള്ള മിക്ക വിഷപ്പാമ്പുകളുടെയും വിഷത്തിനെതിരെ പ്രയോഗിക്കേണ്ട മറുമരുന്നുകള്‍ ഇവിടെ വികസിപ്പിച്ചിട്ടുണ്ട്. മേഖലയിലെ പ്രധാന പാമ്പുചികിത്സാകേന്ദ്രം കൂടിയാണ് ഈ ഫാം. പ്രതിവര്‍ഷം കുറഞ്ഞത് 1,500 പേരെങ്കിലും പാമ്പുകടിക്ക് ചികിത്സ തേടി ഇവിടെ എത്താറുണ്ട്.

നേരത്തെ ഗവേഷണ ആവശ്യങ്ങള്‍ക്ക് മാത്രമായി പാമ്പിനെ വളര്‍ത്തിയിരുന്ന ടോങ് താം പാര്‍ക്ക് ഇപ്പോള്‍ വിയറ്റ്‌നാമിലെ പ്രസിദ്ധ ടൂറിസ്റ്റ് ലക്ഷ്യസ്ഥാനം കൂടിയാണ്. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് സഞ്ചാരികളാണ് കണ്‍നിറയെ പാമ്പുകളെ കാണാന്‍ ഇങ്ങോട്ട് ഒഴുകിയെത്തുന്നത്. വിഷപ്പാമ്പുകള്‍ക്കിടയില്‍ നിന്നുകൊണ്ട് വളരെ സുരക്ഷിതമായി ഫാമിലെ അപൂര്‍വ്വ കാഴ്ചകള്‍ ആസ്വദിക്കാനുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള സഞ്ചാരികളാണ് ഇവിടേക്ക് കൂടുതലായി എത്തുന്നത്.

 

View this post on Instagram

 

A post shared by ระบายออกมา.👓 (@kohtshoww)

അടുത്തിടെ ഈ ഫാമില്‍ നിന്നുള്ള ഒരു വീഡിയോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇങ്ങനെയൊരു പാമ്പ് ഫാം ലോകത്ത് ഉണ്ടെന്ന് അറിയാതിരുന്നവര്‍ ചെടിക്കൊമ്പുകളില്‍ പുളയുന്ന നൂറുകണക്കിന് പാമ്പുകളുടെ കാഴ്ച കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.

Share1TweetSendShare

Latest stories from this section

മനുഷ്യരല്ല, ഇവിടുത്തെ ഭരണം പൂച്ചകൾക്കാണ്! എലികളെ പിടിക്കാൻ വന്നവർ ഇന്ന് ഒരു ദ്വീപിന്റെ ഉടമസ്ഥർ

മനുഷ്യരല്ല, ഇവിടുത്തെ ഭരണം പൂച്ചകൾക്കാണ്! എലികളെ പിടിക്കാൻ വന്നവർ ഇന്ന് ഒരു ദ്വീപിന്റെ ഉടമസ്ഥർ

ചവച്ചുതുപ്പിയ ബബിൾഗം കാണാൻ ആളുകൾ പണം മുടക്കുമോ?അറപ്പോ അതോ അത്ഭുതമോ?|The Bubblegum Alley

ചവച്ചുതുപ്പിയ ബബിൾഗം കാണാൻ ആളുകൾ പണം മുടക്കുമോ?അറപ്പോ അതോ അത്ഭുതമോ?|The Bubblegum Alley

പകുതി തലച്ചോറ് ഉറക്കി ബാക്കി പകുതി ഉണർന്നിരിക്കുന്ന ജീവി! ഡോൾഫിനുകളുടെ അതിശയിപ്പിക്കുന്ന രഹസ്യങ്ങൾ

പകുതി തലച്ചോറ് ഉറക്കി ബാക്കി പകുതി ഉണർന്നിരിക്കുന്ന ജീവി! ഡോൾഫിനുകളുടെ അതിശയിപ്പിക്കുന്ന രഹസ്യങ്ങൾ

പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!” എന്ന് പറഞ്ഞവർ അറിയാൻ; ഈ കാഴ്ചകൾ കണ്ടാൽ നിങ്ങൾ ഇന്ന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യും!

പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!” എന്ന് പറഞ്ഞവർ അറിയാൻ; ഈ കാഴ്ചകൾ കണ്ടാൽ നിങ്ങൾ ഇന്ന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യും!

Discussion about this post

Latest News

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

ജനാധിപത്യ മര്യാദ കാണിച്ചില്ല;ലീഗ് പിടിമുറുക്കുന്നതിൻ്റെ സൂചന;ജി സുകുമാരൻ നായർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി ഡി സതീശൻ ; അൻവറുമായുള്ള കൂടിക്കാഴ്ച തെറ്റ്, സംഭവം പാർട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ

കെ.സി. വേണുഗോപാലിന്റെ മണ്ഡലത്തിൽ സതീശനായി ശത്രുസംഹാര പൂജ; ‘നിയുക്ത മുഖ്യമന്ത്രി’ക്ക് ഫ്ലക്സ് ബോർഡുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies