ചെന്നൈ : തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയുടെ വീട്ടിലെ റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പൊൻമുടിയുടെയും മകന്റെയും സ്ഥിരനിക്ഷേപത്തിൽ സൂക്ഷിച്ചിരുന്ന 41.9 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ഏഴ് സ്ഥലങ്ങളിലാണ് ഇന്ന് ഇഡി പരിശോധന നടത്തിയത്. റെയ്ഡിൽ മന്ത്രിയുടെ വീട്ടിൽ നിന്ന് 81.7 ലക്ഷം രൂപയും 13 ലക്ഷത്തിന്റെ വിദേശ കറൻസിയും പിടിച്ചെടുത്തു. 41.9 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി.
വില്ലുപുരം ജില്ലയിലെ തിരുക്കോയിലൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് കെ പൊൻമുടി. മകൻ ഗൗതം സിഗമണി കള്ളക്കുറിച്ചി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗമാണ്.
Discussion about this post